യു എ ഇ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മടങ്ങിയെത്തി

തിരുവനന്തപുരം : യു എ ഇ സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും മടങ്ങിയെത്തി. വെളുപ്പിനെ 3 20 നോടെയാണ് മടങ്ങിയെത്തിയത്. എന്നാല്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല. മടങ്ങിയെത്തിയ ശേഷം ഡി ജിപിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.

കൂടാതെ പോലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുമായും അദ്ദേഹം ചര്‍ച്ചകള്‍ നടത്തി.ശബരിമലയില്‍ ഇന്ന് നടയടക്കുന്ന ദിവസമായതിനാല്‍ ഭക്തജനങ്ങളും പോലീസും കടുത്ത ആശങ്കയിലാണ് ഉള്ളത്. സന്നിധാനത്ത് വന്‍ പോലീസ് സംഘമുള്ളതായാണ് റിപ്പോര്‍ട്ട്.