ന്യൂഡൽഹിയിലെ കണ്ടെയ്നർ കോർപറേഷൻ ഒഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലായുള്ള 185 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സോണുകളിലായിട്ടാണ് ഒഴിവ് വിഭജിച്ചിട്ടുള്ളത്.
Advt. No: CON / HR / 216 / 6 / 18-07-2015 തസ്തിക: സീനിയർ അസിസ്റ്റന്റ് (ഇ & ഛ)
പോസ്റ്റ്കോഡ് : SA / C & O ഒഴിവ്: 174
പ്രായം: 28
ശമ്പളം:10220-27100
യോഗ്യത: കുറഞ്ഞത് 50 ശതമാനം മാർക്കോടെയുള്ള ബിരുദം. കംപ്യൂട്ടർ അധിഷ്ഠിത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ അറിഞ്ഞിരിക്കണം.
തസ്തിക: സീനിയർ അസിസ്റ്റന്റ് (അക്കൗണ്ട്സ്)
പോസ്റ്റ് കോഡ്: SA / A / Cs
ഒഴിവ് : 3പ്രായം: 28, ശമ്പളം: 10220-27100, യോഗ്യത:50 ശതമാനം മാർക്കോടെയുള്ള ബി.കോം. കംപ്യൂട്ടർ അധിഷ്ഠിത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ അറിഞ്ഞിരിക്കണം.
തസ്തിക : സ്റ്റെനോഗ്രാഫർ ഗ്രേഡ് I, പോസ്റ്റ് കാർഡ് SG I ഒഴിവ്: 4, പ്രായം: 28, ശമ്പളം: 10220-27100
യോഗ്യത: അംഗീകൃത ബിരുദം. സ്റ്റെനോഗ്രഫി/ സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സ്
Speed of 80 WPM in Shorthand and 40 WPM in Typing) പാസായിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം വേണം. ഹിന്ദി സ്റ്റെനോഗ്രാഫി അഭികാമ്യം.
തസ്തിക: അസി.സൂപ്പർവൈസർ (P & A)
പോസ്റ്റ്കാർഡ് : AS / P & A, ഒഴിവ്:4, പ്രായം: 32
ശമ്പളം:13220-34320
യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള ബിരുദം. കംപ്യൂട്ടർ അധിഷ്ഠിത സാഹചര്യങ്ങളിൽ ജോലി ചെയ്യാൻ അറിഞ്ഞിരിക്കണം. നാലുവർഷ പ്രവർത്തി പരിചയം അല്ലെങ്കിൽ HRM / പേഴ്സണൽ മാനേജ്മെന്റ് / ഇൻഡസ്ട്രിയൽ റിലേഷൻസിൽ 50 ശതമാനം മാർക്കോടെയുള്ള പി.ജി ഡിപ്ളോമയും രണ്ടുവർഷ പ്രവൃത്തി പരിചയവും.
തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷ / സ്കിൽ ടെസ്റ്റ് , അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഫീസ്: അസി.സൂപ്പർവൈസർ തസ്തികയ്ക്ക് 250 രൂപ. സീനിയർ അസി.സ്റ്റെനോഗ്രാഫർ ഗ്രേഡ് I തസ്തികയ്ക്ക് 150 രൂപ. ക്രെഡിറ്റ് കാർഡ് / ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഓൺലൈനായി ഫീസ് അടയ്ക്കണം. എസ്.സി/ എസ്.ടി / വികലാംഗർ / വിമുക്തഭടന്മാർക്ക് ഫീസില്ല.
അപേക്ഷ: www.concorindia.co.in ലൂടെ ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി: ആഗസ്റ്റ് 10.