ശബരിമല സന്ദർശിക്കാൻ അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ എത്തുമെന്ന് തൃപ്‌തി ദേശായി. തനിക്ക് നേരെ നിരവധി വധഭീഷണികളാണ് ദിനം പ്രതി ലഭിക്കുന്നത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ മല കയറുന്ന തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണഉത്തരവാദിത്തം കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കാണെന്നും അവർ പറഞ്ഞു. മറുപടി പറയേണ്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നന്നും അവർ പറഞ്ഞു
സുപ്രീംകോടതി വിധിക്ക് പിന്നാലെ നാന്നൂറിലേറെ വധഭീഷണികളാണ് തനിക്ക് ലഭിച്ചത്. ശബരിമലയില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും താന്‍ അറിഞ്ഞിട്ടുണ്ട്. ശബരിമലയിലേക്ക് പോയാല്‍ കൊല്ലും വെട്ടി കഷ്ണങ്ങാളാക്കും തിരിച്ചു പോരില്ല എന്നൊക്കെ പറഞ്ഞ് ധാരാളം വധഭീഷണികള്‍ ലഭിക്കുന്നു. ഇതിനെതിരെ പൊലീസിനെ സമീപിക്കും.
നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്താനില്‍ പോയി സുരക്ഷിതനായി തിരിച്ചു വരുന്നു. നമ്മുടെ രാജ്യത്തെ ഒരു സംസ്ഥാനമായ കേരളത്തില്‍ ഒരു വനിതയ്ക്ക് പോയി വരാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന് വിശദീകരണം തരേണ്ടത് പ്രധാനമന്ത്രിയാണ്. ശബരിമലയിൽ പോയി ഞങ്ങൾക്ക് വല്ലതും സംഭവിച്ചാൽ അതിന് മറുപടി പറയേണ്ടത് പ്രധാനമന്ത്രിയാണ്.
കേരളത്തിലും മഹാരാഷ്ട്രയിലും രണ്ട് തരം നിലപാടുകളാണ് ബിജെപിക്ക്. മഹാരാഷ്ട്രയില്‍ ലിംഗസമത്വം എന്ന ആശയത്തെ പിന്തുണച്ച ബിജെപി കേരളത്തില്‍ ഭക്തരുടെ വോട്ടുകള്‍ കിട്ടാന്‍ നാണം കെട്ട രാഷ്ട്രീയമാണ് കളിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.