ഐ .സി .സി ടെസ്റ്റ് റാങ്കിങ്ങിൽ കോലി തന്നെ ഒന്നാമൻ, പൃഥ്‌വിക്കും പന്തിനും മുന്നേറ്റം

ദുബായ്: ഐ .സി .സി ടെസ്റ്റ് റാങ്കിങ് പട്ടികയിൽ ഇന്ത്യൻ നായകൻ കോലിതന്നെ ഒന്നാമൻ, ബാറ്റ്സ്മാൻമാരുടെ പുതുക്കിയ പട്ടികയാണ് ഐ.സി.സി പുറത്തുവിട്ടിരിക്കുന്നത്. 935 പോയിന്റുമായാണ് കോലി തന്റെ ഒന്നാം സ്ഥാനം നിലനിർത്തിയത്, അതെ സമയം റാങ്കിങ്ങിൽ ശ്രെദ്ധേയമായ നേട്ടമുണ്ടാക്കിയത് അരങ്ങേറ്റക്കാരൻ പൃഥ്‌വി ഷായും ഋഷഭ് പന്തുമാണ്. രാജ്‌കോട്ടിലെ അരങ്ങേറ്റ സെഞ്ച്വറിക്കു ശേഷം പ്രിത്വിയുടെ റാങ്കിങ് 73 ആയിരുന്നു, പിന്നാലെ ഹൈദരാബാദിൽ നടന്ന മത്സരത്തിന് ശേഷം നിലമെച്ചപ്പെടുത്തിയ ഷാ ഇപ്പോൾ 60 റാങ്കിലാണ്. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്തും റാങ്കിങ്ങിൽ മുന്നേറ്റം നടത്തി, മുൻപ് 111 സ്ഥാനത്തായിരുന്ന ഋഷഭ് ഇപ്പോൾ സ്ഥാനം മെച്ചപ്പെടുത്തി 62 റാങ്കിലാണ്.