സുപ്രീംകോടതി ചീഫ് ജസ്റ്റീസായി രഞ്ജന്‍ ഗോഗോയ് ഇന്ന് ചുമതലയേല്‍ക്കും

ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് സ്ഥാനമേല്‍ക്കും. ഇന്ത്യയുടെ നാല്‍പ്പതാറാമത് ചീഫ് ജസ്റ്റീസാണ് രഞ്ജന്‍. 2019 നവംബര്‍ 17 വരെ 13 മാസം അദ്ദേഹം തുടരും.

ഇന്നു രാവിലെ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുക്കും. ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര വി​ര​മി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഏ​റ്റ​വും മു​തി​ര്‍​ന്ന ജ​ഡ്ജി​യാ​യ ഗോ​ഗോ​യിയുടെ നിയമനം.

കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കി നീതി വേഗത്തിലാക്കുന്നതിന് മുന്‍തൂക്കം കൊടുക്കുമെന്ന് പുതിയ സ്ഥാനലബ്ധിയില്‍ സുപീം കോടതി ബാര്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. ”എനിക്കൊരു പദ്ധതി ഇക്കാര്യത്തിലുണ്ട്. നിങ്ങള്‍ അഭിഭാഷകരും സഹകരിച്ചാല്‍ അത് ഞാന്‍ പ്രഖ്യാപിക്കാം, നമുക്ക് നടപ്പാക്കാം,” ജസ്റ്റീസ് ഗൊഗോയ് പറഞ്ഞു.

സാമ്ബത്തിക പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും നീതി തുല്യത ഉറപ്പാക്കുകയാണ് മറ്റൊരു ലക്ഷ്യമെന്നും അദ്ദേഹം തുടര്‍ന്നു. ഇന്നു കാലത്താണ് സ്ഥാനമേല്‍ക്കല്‍ ചടങ്ങ്. ജസ്റ്റ്‌സ് ദീപക് മിശ്ര സെപഌതംബര്‍ 30 ന് വരമിച്ചപ്പോഴാണ് ഗൊഗോയ് ചീഫ് ജസ്റ്റീസായത്.

ഗോഗോയിയുടെ പേര് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരത്തേ ശിപാര്‍ശ ചെയ്തിരുന്നു. 63 വ​യ​സു​ള്ള ജ​സ്റ്റീ​സ് ഗോ​ഗോ​യി​ക്ക് അ​ടു​ത്ത വ​ര്‍​ഷം ന​വം​ബ​ര്‍ 17 വ​രെ കാ​ലാ​വ​ധി​യു​ണ്ട്. ആസാം സ്വദേശിയായ ഗൊഗോയ് 1954-ലാണ് ജനിച്ചത്. ആ​സാ​മി​ലെ മു​ന്‍ മു​ഖ്യ​മ​ന്ത്രി കേ​ശ​വ് ച​ന്ദ്ര ഗോ​ഗോ​യി​യു​ടെ മ​ക​നാ​ണ്.

2001 ല്‍ ഗോഗോയ് ഗുവാഹത്തി ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലും ജഡ്ജിയായി സേവനം അനുഷ്ഠിച്ചു. 2011-ല്‍ അവിടുത്തെ ചീഫ് ജസ്റ്റിസായി

© 2023 Live Kerala News. All Rights Reserved.