ബാലഭാസ്കറിന്‍റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് ശാന്തികവാടത്തില്‍ സംസ്കരിക്കും

തിരുവനനന്തപുരം: അന്തരിച്ച വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്ക്കറിന്‍റെ മൃതദേഹം ഇന്ന് സംസ്കരിക്കും. തിരുവനന്തപുരം ശാന്തികവാടത്തില്‍ രാവിലെ പത്ത് മണിക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ ഒൗദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരചടങ്ങുകള്‍ നടക്കുക.

കാറപകടത്തില്‍ പരുക്കേറ്റ് ചികിത്‌സയിലായിരുന്ന ബാലഭാസ്‌കര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു മരിച്ചത്.

ക‍ഴിഞ്ഞദിവസം തിരുവനന്തപുരം യാണിവേ‍ഴ്സിറ്റി കോളേജിലും കലാഭവന്‍ തീയേറ്ററിലും പൊതു ദര്‍ശനത്തിന് വച്ച ബാലഭാസ്ക്കറിനെ അവസാനമായി ഒന്നു കാണാന്‍ വിവിധമേഘലകളില്‍ നിന്നും നിരവധിപേരാണ് എത്തിയത്.