കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം ഏറ്റെടുത്ത് നടന്‍ മോഹന്‍ലാല്‍. കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.
ജീവിതത്തിലെ ഏറ്റവും സന്തോഷകരവും അഭിമാനവും തോന്നുന്ന നിമിഷമാണിതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. യുവജനതയെ ഫുട്‌ബോളിലൂടെ വിജയപാതയിലെത്തിക്കാന്‍ സാധിക്കുമെന്ന് താന്‍ വിശ്വാസിക്കുന്നു, തന്റെ പങ്കാളിത്തത്തോടെ കേരളാ ബ്ലാസ്റ്റേഴ്സുമായി ചേര്‍ന്ന് ഇക്കാര്യത്തില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ലാല്‍ വ്യക്തമാക്കി.