ഹാരിസൺ ഭൂമി ഏറ്റെടുക്കൽ: സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഹാരിസൺ മലയാളത്തിന്റെ ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഹാരിസൺ മലയാളത്തിന് കീഴിലുള്ള 38,000 ഏക്കർ ഭൂമിയാണ് പാട്ടകരാർ റദ്ദാക്കി സർക്കാർ ഏറ്റെടുത്തത്. ഭൂപരിഷ്കരണ നിയമപ്രകാരം സ്പെഷ്യൽ ഓഫീസർ വഴി ഭൂമി ഏറ്റെടുത്ത നടപടി വലിയ വിമർശനത്തോടെയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഇത് ചോദ്യം ചെയ്താണ് സർക്കാരിന്റെ ഹർജി.

© 2023 Live Kerala News. All Rights Reserved.