ഇത്രേം വലിയ പ്രോബ്ലം നടക്കുമ്പോ അത് പൊതുവികാരമാണോ?-കന്യാസ്ത്രീ സമരത്തെക്കുറിച്ച് മോഹന്‍ലാല്‍

തിരുവനന്തപുരം:കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രികള്‍ നടത്തുന്ന സമരത്തെ കുറിച്ച് നടന്‍ മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് നാണമുണ്ടോ ഇത്തരം കാര്യങ്ങള്‍ .ചോദിക്കാനെന്ന് മോഹലാല്‍ പ്രതികരിച്ചു.

മോനെ നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനത്തെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍?കന്യാസ്ത്രികള്‍ എന്ത് ചെയ്യണം.ഇത്രയും വലിയ പ്രോബ്‌ളം നടക്കുമ്പോള്‍ അത് പൊതുവികാരമാണോ.നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിച്ചു കൂടെ.അതും പ്രളയവുമായി എന്താണ് ബന്ധം എന്ന് മോഹലാല്‍ പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.