കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനം ; സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും

ന്യൂഡല്‍ഹി : കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഈ വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിന് അനുമതി നല്‍കണോ വേണ്ടയോ എന്നത് സംബന്ധിച്ച് സുപ്രീംകോടതി ഇന്ന് തീരുമാനമെടുക്കും.

കോടതി ഉത്തരവ് അംഗീകരിക്കാതെ 2016-, 2017 വര്‍ഷത്തെ പ്രവേശനത്തിന് വീണ്ടും അനുമതി തേടിയതിന് കണ്ണൂര്‍ മെഡിക്കല്‍ കോളേജിനോട് വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യാനും കോടതി ആവശ്യപ്പെട്ടിരുന്നു.

ഈ പിഴ നടപ്പാക്കിയ ശേഷമേ ഈ വര്‍ഷത്തെ പ്രവേശനത്തിന് അനുമതി നല്‍കൂവെന്നായിരുന്നു കോടതി ഉത്തരവ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇരട്ടിഫീസ് തിരിച്ചു നല്‍കിയില്ലെങ്കില്‍ കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

© 2023 Live Kerala News. All Rights Reserved.