ന്യൂഡല്‍ഹി: ആധാറിനെതിരെയുള്ള ചര്‍ച്ചകള്‍ നിരീക്ഷിക്കാന്‍ സോഷ്യല്‍ മീഡിയ ഹബ്ബ് രൂപീകരിക്കാനുള്ള ടെണ്ടറിന്റെ വിവരങ്ങള്‍ സുപ്രീംകോടതി ഇന്ന് പരിശോധിക്കും. കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതി നിര്‍ദ്ദേശം അനുസരിച്ച് ഇതേകുറിച്ചുള്ള വിവരങ്ങള്‍ നേരത്തെ നല്‍കിയിരുന്നു.
കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം ആധാറിന്റെ ഭരണഘടന സാധുതക്കായി നടത്തിയ വാദങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
ആധാര്‍ കേസില്‍ ഭരണഘടന ബെഞ്ച് വിധിപറയാനിരിക്കെയാണ് ഈ കേസ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് തന്നെ പരിഗണിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മൊഹുവ മൊയ്‌ത്രേയാണ് ഏകീകൃത തിരിച്ചറിയല്‍ നീക്കം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.