ഇന്ധനവില വര്‍ദ്ധനയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച് കോണ്‍ഗ്രസ് ഭാരത ബന്ദ് ആഹ്വാനം ചെയ്തതിനു പിന്നാലെ കേരളത്തില്‍ എല്‍ഡിഎഫും യുഡിഎഫും പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായ ഏകോപന സമിതി. പ്രളയ ദുരന്തത്തിൽ നിന്ന് കരകയറിയിട്ടില്ലാത്ത ജനങ്ങളേയും വ്യാപാരികളെയും ഇതു കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിടുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സമിതി വ്യക്തമാക്കി.