ഇന്ധന വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തിങ്കളാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തു. വിലവർദ്ധനവിൽ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചും ഇന്ധനവില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടുമാണ് ബന്ദ്. സിപിഎം അടക്കുമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, ബിഎസ് പി ഭാരത് ബന്ദിനോട് സഹകരിക്കില്ല.
സെപ്തംബര്‍ പത്ത് തിങ്കളാഴ്ച രാവിലെ 9 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് ഭാരത് ബന്ദ്. അന്നേ ദിവസം രാജ്യത്തെ എല്ലാ പെട്രോള്‍ പമ്പുകളിലും പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും.
രാജ്യത്ത് കുറച്ചു ദിവസമായി ഇന്ധനവില കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇന്ന് മാത്രം പെട്രോൾ 21 പൈസയും, ഡീസൽ വില 22 പൈസയും കൂടി. നിലവിൽ പെട്രോളിന് 82 രൂപയിൽ കൂടുതലായി സർവ്വ കാല റെക്കോർഡിലാണ്.