റഫേല്‍ ഇടപാട്: അടുത്തയാഴ്ച സുപ്രിംകോടതി വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ഇന്ത്യയും ഫ്രാന്‍സും ഒപ്പുവച്ച റഫേല്‍ യുദ്ധവിമാന ഉടമ്ബടി തടയണമെന്ന ഹരജിയില്‍ അടുത്തയാഴ്ച സുപ്രിംകോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ചാണ് വാദം കേള്‍ക്കുക.

അഭിഭാഷകനായ എം എല്‍ ശര്‍മയാണ് ഹരജിക്കാരന്‍.

ഭരണഘടനയുടെ അനുച്ഛേദം 253 പ്രകാരം പാര്‍ലമെന്റിന്റെ അംഗീകാരം കരാറിന് ലഭിച്ചിട്ടില്ല. ആയതിനാല്‍ 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ അഴിമതിയായിക്കണ്ട് റദ്ദാക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കേസെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.