കാബൂള്‍: അഫ്ഗാനിസ്ഥന്റെ തലസ്ഥാന നഗരമായ കാബൂളില്‍ ഹഖാനി ഭീകര ഗ്രൂപ്പിലെ 11 പേരെ അറസ്റ്റു ചെയ്തതായി ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് അറിയിച്ചു. ഇവരില്‍ നിന്നു വന്‍ ആയുധശേഖരവും കണ്ടെടുത്തു.
പക്ഷാഘാതത്തെത്തുടര്‍ന്നു ദീര്‍ഘകാലമായി രോഗശയ്യയിലായിരുന്ന ഗ്രൂപ്പ് സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ച് താലിബാന് പ്രസ്താവന പുറപ്പെടുവിച്ചതിനു പിന്നാലെയാണ് അറസ്റ്റു വിവരം ഡയറക്ടറേറ്റ് പുറത്തുവിട്ടത്.