കൊച്ചി: ഇന്ധന വിലയില്‍ തുടര്‍ച്ചയായ പതിനൊന്നാം ദിവസവും വര്‍ധനവ്. ഞായറാഴ്ച അര്‍ധരാത്രി ഡീസലിന് 41 പൈസയും പെട്രോളിന് 32 പൈസയും കൂട്ടി.
ഇതോടെ ഡീസല്‍-പെട്രോള്‍ വില ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. തിരുവനന്തപുരത്ത് ഡീസല്‍ ലിറ്ററിന് 76.28 രൂപയും പെട്രോളിന് 82.51 രൂപയുമാണ് തിങ്കളാഴ്ചത്തെ വില.
ശനിയാഴ്ച രാത്രിയും ഡീസലിന് 36 പൈസയും പെട്രോളിന് 16 പൈസയും വര്‍ധിപ്പിച്ചിരുന്നു.
ഒരുമാസത്തിനിടെ മൂന്നുരരൂപയോളമാണ് ഇന്ധനവില കൂട്ടിയത്. ഇതോടെ പെട്രോള്‍, ഡീസല്‍ വിലകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞുവരികയാണെന്നതും ശ്രദ്ധേമാണ്.
കോഴിക്കോട്ട് ഡീസലിന് 75.26 ഉം പെട്രോളിന് 81.46ഉം രൂപയാണ്. എറണാകുളത്ത് ഡീസല്‍ 74.78, പെട്രോള്‍ 81.02, മലപ്പുറത്ത് ഡീസല്‍ 75.5ധ, പെട്രോള്‍ 81.70 രൂപ എന്നിങ്ങനെയുമാണ് വില.