ഏഷ്യന്‍ ഗെയിംസ്; 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീം ഫൈനലില്‍

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഫൈനല്‍ പ്രവേശം നേടി ഇന്ത്യന്‍ വനിതാ ഹോക്കി ടീം. 20 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഹോക്കിയില്‍ വനിതാ ടീം ഫൈനലിലേക്കു കുതിച്ചെത്തിയത്.

കരുത്തരായ ചൈനയെ എതിരില്ലാത്ത ഒരു ഗോളിനു വീഴ്ത്തിയാണ് ഇന്ത്യന്‍ വനിതകളുടെ ഫൈനല്‍ പ്രവേശം. ഗുര്‍ജിത്താണ് ഗോള്‍ നേടിയത്. വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍.

അതേസമയം, ഹെപ്റ്റത്തലോണില്‍ ഇന്ത്യയുടെ സ്വപ്ന ബര്‍മന്‍ സ്വര്‍ണ നേടി. ചൈനയുടെ വാന്‍ ക്വിന്‍ലിംഗിന്റെ വെല്ലുവിളി മറികടന്നാണ് സ്വപ്ന സ്വര്‍ണം കരസ്ഥമാക്കിയത്.

ആകെ 6026 പോയിന്റുകളാണ് സ്വപ്ന നേടിയിരിക്കുന്നത്. സ്വപ്നയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ജക്കാര്‍ത്ത സാക്ഷ്യം വഹിച്ചത്.

നേരത്തെ, വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദിന് വെള്ളി ലഭിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.