Live Blog: തുക്കിലേറ്റിയ യാക്കൂബ് മേമന്റെ മൃതദേഹം മുബൈയിലെ വീട്ടില്‍ എത്തിച്ചു.

12:43PM

തുക്കിലേറ്റിയ യാക്കൂബ് മേമന്റെ മൃതദേഹം മുബൈയിലെ വീട്ടില്‍ എത്തിച്ചു.


 

06:39AM

യാക്കൂബ് മേമനെ നാഗ്പ്പൂര്‍ ജയിലില്‍ തൂക്കിലേറ്റി

നാഗ്പൂര്‍: മുംബൈ സ്‌ഫോടന കേസിലെ പ്രധാനപ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റി. വ്യാഴാഴ്ച രാവിലെ 6.30നു നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലിലാണ് വധശിക്ഷ നടപ്പിലാക്കിയത്. വ്യാഴാഴ്ച രാവിലെ ആറുമണിക്കു തന്നെ മേമന് പുതിയ വസ്ത്രങ്ങളും കഴിക്കുവാന്‍ ഭക്ഷണവും നല്‍കി. തൂക്കിലേറ്റുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അവ്യക്തതകള്‍ തുടര്‍ന്നിരുന്നുവെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ 4.55നു സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് മേമനെ തൂക്കിലേറ്റുവാന്‍ തടസങ്ങളൊന്നും ഇല്ലെന്നും വിധിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ 10.30നു ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനു മുമ്പില്‍ തന്‍റെ മരണവാറണ്ട് റദ്ദാക്കണമെന്നും മുംബൈ ടാഡ കോടതിയുടെ നടപടികളില്‍ വീഴ്ചയുണ്ടായിട്ടുണ്‌ടെന്നും കാണിച്ച് മേമന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതും സുപ്രീം കോടതി പുലര്‍ച്ചെ തള്ളിയിരുന്നു. മേമന്റെ മൃതശരീരം ബന്ധുകള്‍ക്ക് വിട്ടു നല്‍കും. ശവസംസ്കാരം സ്വകാര്യ ചടങ്ങായി നടത്താം എന്ന ഉറപ്പിലാണ് ജയില്‍ വളപ്പില്‍ മേമനെ അടക്കാം എന്ന ആദ്യ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാര്‍ തിരുത്തിയത്. അജ്മല്‍ കസബിനെ തൂക്കിലേറ്റിയ മൂന്നു പേരടങ്ങുന്ന ആരാച്ചാര്‍ സംഘമാണു മേമനും തൂക്കുകയര്‍ ഒരുക്കിയത്. യാക്കൂബ് മേമനെ അദ്ദേഹത്തിന്റെ 54-ാംപിറന്നാള്‍ ദിനം കൂടിയായ വ്യാഴാഴ്ച രാവിലെ തൂക്കിലേറ്റിയത്.


 

10:00 PM

തൂക്കിലേറ്റാന്‍ നിശ്ചയിച്ചിട്ടുള്ളത് യാക്കൂബിന്റെ പിറന്നാള്‍ ദിനത്തില്‍

yakubpause_640x480_81438167674ന്യൂഡല്‍ഹി: മുംബൈ സ്‌ഫോടന പരമ്പരക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്റെ രണ്ടാമത്തെ ദയാഹര്‍ജിയും രാഷ്ട്രപതി തള്ളി. യാക്കൂബിനെ പുലര്‍ച്ച 5 മണിക്ക് തൂക്കിലേറ്റും. മേമന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതിയുടെ മൂന്നംഗ ബഞ്ച് തള്ളിയതിനെത്തുര്‍ന്നാണ് മേമന്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്.സുപ്രീം കോടതി വിധി വന്നതിന് തൊട്ടുപിന്നാലെ യാക്കൂബിന്റെ ദയാഹര്‍ജി മഹാരാഷ്ട്രാ ഗവര്‍ണറും തള്ളിയിരുന്നു.ചാര്‍ട്ടേഡ് അക്കൗണ്ടന്റായ യാക്കൂബിനെ പുലര്‍ച്ച 5 മണിക്ക് നാഗ്പുര്‍ ജയിലില്‍ തൂക്കിലേറ്റാനാണ് നിശ്ചയിച്ചിട്ടുള്ളത്. വധശിക്ഷയ്‌ക്കെതിരായ തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളിയത് നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന യാക്കൂബിന്റെ വാദം മൂന്നംഗ ബഞ്ച് തള്ളി. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ദയാഹര്‍ജി      Latest photo Yakkob memon (age 52)തള്ളിയതെന്ന് സുപ്രീം കോടതി വിലയിരുത്തി. വധശിക്ഷ സ്‌റ്റേ ചെയ്യണമെന്ന ആവശ്യവും സുപ്രീം കോടതി നിരസിച്ചു.യാക്കൂബിന്റെ വധശിക്ഷ നടപ്പാക്കുന്ന വിഷയത്തില്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ചിലെ ജസ്റ്റിസുമാര്‍ കഴിഞ്ഞ ദിവസം വ്യത്യസ്ത നിലപാട് സ്വീകരിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ജി വിശാല ബഞ്ചിന് വിട്ടത്. 1993 ല്‍ നടന്ന മുംബൈ സ്‌ഫോടന പരമ്പരയില്‍ 257 പേര്‍ കൊല്ലപ്പെട്ടിരുന്നു. യാക്കൂബിന്റെ സഹോദരനും കേസിലെ മുഖ്യപ്രതിയുമായ ടൈഗര്‍ മെമന്‍ ഒളിവിലാണ്.

1993 ല്‍ മുംബൈയില്‍ നടന്നത് 13 സ്‌ഫോടനങ്ങള്‍: 257 മരണം

1993 മാര്‍ച്ച് 12 ന് മുംബൈ നഗരത്തില്‍ ഉണ്ടായത് 13 സ്‌ഫോടനങ്ങള്‍. ഉച്ചയ്ക്ക് 1.30 ഓടെ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമീപം ആദ്യ സ്‌ഫോടനം നടന്നത്. 1.30 നും വൈകീട്ട് 3.40 നും മധ്യേയാണ് സ്‌ഫോടനങ്ങളെല്ലാം നടന്നത്. മാഹിമിലെ ഫിഷര്‍മെന്‍ കോളനി, പ്ലാസ സിനിമ, സവേരി ബസാര്‍, ഹോട്ടല്‍ സീറോക്ക്, ഹോട്ടല്‍ ജൂഹു സെന്റോര്‍, എയര്‍ ഇന്ത്യ ബില്‍ഡിങ്, സാഹര്‍ എയര്‍പോര്‍ട്ട്, വര്‍ളി, പാസ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ ആയിരുന്നു സ്‌ഫോടനങ്ങള്‍. കാറുകളിലും സ്‌കൂട്ടറുകളിലും ആയിരുന്നു ബോംബുകള്‍ സ്ഥാപിച്ചിരുന്നത്. സ്യൂട്ട് കെയ്‌സുകളില്‍ ഒളിപ്പിച്ച ബോംബുകള്‍ ആയിരുന്നു ഹോട്ടലുകളില്‍ സ്ഥാപിച്ചിരുന്നത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിനെ ഉപയോഗിച്ച് പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയാണ് സ്‌ഫോടനങ്ങള്‍ നടത്തിയതെന്നാണ് കരുതപ്പെടുന്നത്. സ്‌ഫോടനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍ക്ക് പാകിസ്താനില്‍നിന്ന് പരിശീലനം ലഭിച്ചിരുന്നു. സംഭവത്തില്‍ പോലീസിനും കസ്റ്റംസിനും കോസ്റ്റ് ഗാര്‍ഡിനും സംഭവിച്ച വീഴ്ച കേസിന്റെ വിചാരണയ്ക്കിടെ സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. മുംബൈ സ്‌ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിലാണ് ബോളിവുഡ് താരം സഞ്ജയ് ദത്തിന് അനധികൃതമായി ആയുധം കൈവശംവച്ചതിന് തടവില്‍ കഴിയേണ്ടിവന്നത്. സംഭവത്തെത്തുടര്‍ന്ന് മുംബൈയിലെ അധോലോക സംഘങ്ങളില്‍പ്പോലും വര്‍ഗീയ ചേരിതിരിവ് ഉണ്ടായെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഛോട്ടാ രാജന്‍, സാധു ഷെട്ടി എന്നിവര്‍ ദാവൂദ് ഇബ്രാഹീമിന്റെ അധോലോക സംഘമായ ഡി കമ്പനി വിട്ടത് മുംബൈ സ്‌ഫോടന പരമ്പരയെത്തുടര്‍ന്നാണെന്ന് കരുതപ്പെടുന്നു.

 

 

4.23PM

യാക്കുബ് മേമന് വധശിക്ഷ സുപ്രീം കോടതി ശരിവച്ചു. സുപ്രീം കോടതി മൂന്നംഗ ബെഞ്ചാണ് വിധി ശരിവച്ചത്.വിധി വന്നതോടെ യാക്കുബ് മേമന്റെ ദയാഹര്‍ജി മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ തള്ളി. രാഷ്ട്രപതിയുടെ തീരുമാനനുസരിച്ചായിരിക്കുംശിക്ഷനടപ്പാക്കുക.രാഷ്ടപതിയുടെ തീരുമാനം നാളെ രാവിലെ ഏഴുമണിക്കകം വന്നില്ലെങ്കില്‍ ശിക്ഷ നടപ്പാക്കും.

 


04.00 PM:യാക്കുബ് മേമന്റെ ഹര്‍ജി തള്ളി

യാക്കുബ് മേമന്റെ ഹര്‍ജി തള്ളി.യാക്കുബ് മേമന്റെ തിരുത്തല്‍ ഹര്‍ജി തള്ളിയ വിധി മൂന്നംഗം ബെഞ്ച് ശരിവച്ചു.നടപടിക്രമങ്ങളില്‍ പാളിച്ചയില്ലെന്ന് കോടതി പറഞ്ഞു.മേമന്റെ ഹര്‍ജിയിലും നടപടിയിലും വീഴ്ചയില്ലെന്നു സുപ്രീം കോടതി.മുംബൈ സ്‌ഫോടനക്കേസിലെ വധശിക്ഷയ്‌ക്കെതിരാണ് ഹര്‍ജി.വധശിക്ഷയ്‌ക്കെതിരെ യാക്കൂബ് മേമന്‍ ഇന്ന് വീണ്ടും രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയിട്ടുണ്ട്.സാങ്കേതിക പിഴവു മുന്‍ നിര്‍ത്തിയുള്ള യാക്കൂബിന്റെ വാദങ്ങള്‍ തള്ളി.

© 2024 Live Kerala News. All Rights Reserved.