ഒഡാവി: അഹമ്മദാബാദിലെ ഒഡാവിയില്‍ സര്‍ക്കാര്‍ ഭവന നിര്‍മാണ പദ്ധതി പ്രകാരം നിര്‍മിച്ച കെട്ടിടം നിലംപൊത്തി.
അപകടത്തില്‍പ്പെട്ട നാലു പേരെ രക്ഷപ്പെടുത്തി. പത്തു പേര്‍ കെട്ടിടത്തിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
ദേശീയ ദുരന്തനിവാരണസേനയുടെയും അഗ്‌നിശമനസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
കെട്ടിടം തകര്‍ന്നു വീഴാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ ഇവിടെനിന്നും ആളുകളെ ഒഴിപ്പിച്ചിരുന്നു.
എന്നാല്‍ ചിലര്‍ ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കിയിരുന്നില്ല. ഇവരാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.