മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ എംപിമാരും ഒരു മാസത്തെ ശമ്ബളം നല്‍കണമെന്ന് ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: കേരളത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ എംപിമാരും ഒരു മാസത്തെ ശമ്ബളം നല്‍കാന്‍ തയ്യാറാകണമെന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആവശ്യപെട്ടു. ശമ്ബളം നല്‍കുന്ന കാര്യത്തില്‍ എല്ലാ എംപിമാരും കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. എംപിമാരുടെ ഫണ്ടില്‍ നിന്നും ഒരുകോടി രൂപ വരെ നല്‍കാന്‍ സാധിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

കേരളത്തിലെ പ്രളയക്കെടുതിയെ അതീവ​ഗുരുതര ദുരന്തമെന്നാണ് കേന്ദ്രം വിശേഷിപ്പിച്ചിരിക്കുന്നത്. കേരളത്തിലുണ്ടായ പ്രളയത്തിന്റെയും മണ്ണിടിച്ചിലിന്റെയും തീവ്രതയും വ്യാപ്തിയും പരിഗണിച്ച്‌ ഗുരുതര സ്വഭാവമുള്ള പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കുന്നവെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിവരങ്ങള്‍ പ്രകാരം ഈ വര്‍ഷത്തെ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ത്തിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും 247 പേര്‍ മരിക്കുകയും 17343 വീടുകള്‍ തകര്‍ന്നതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രളയം സ്വഭാവമുള്ള പ്രകൃതിദുരന്തമാണെന്ന് വ്യക്തമാക്കി വ്യാഴാഴ്ച രാജ്യസഭാ സെക്രട്ടറിയറ്റിനെ ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.