പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടല്‍: ഒന്‍പത് മരണം

പാലക്കാട്:നെന്മാറ പോത്തുണ്ടിക്കടുത്തുള്ള അളവുശ്ശേരി ചേരുംകാട്ടി ഇന്നു പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ നവജാതശിശു ഉള്‍പ്പടെ മൂന്നുകുടുംബങ്ങളിലെ എട്ടുപേര്‍ മരിച്ചു. ഉരുള്‍ പൊട്ടലില്‍ മൂന്നു കുടുംബങ്ങളില്‍പ്പെട്ട ആളുകൾ ഒലിച്ചുപോയി. മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.ആകെ പതിനഞ്ചോളം പേരുണ്ടെന്നാണ് സൂചന.

നെന്മാറ എം എല്‍ എ കെ ബാബു സ്ഥലത്തുണ്ട്. പോലീസും ഫയര്‍ ഫോഴ്‌സും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുണ്ട്. രുള്‍പൊട്ടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.