മുൻ ലോകസഭാ സ്പീക്കർ സോമനാഥ് ചാറ്റർജി അന്തരിച്ചു

കൊ​ൽ​ക്ക​ത്ത: ലോ​ക്​​സ​ഭ മു​ൻ സ്​​പീ​ക്ക​ർ സോ​മ​നാ​ഥ്​ ചാ​റ്റ​ർ​ജി (89) അന്തരിച്ചു. വൃ​ക്ക ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ കൊ​ൽ​ക്ക​ത്തി​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചികിത്​സയിലായിരുന്നു. ഇ​ദ്ദേ​ഹ​ത്തി​ന്​ ക​ഴി​ഞ്ഞ​ദി​വ​സം നേ​രി​യ ഹൃ​ദ​യാ​ഘാ​ത​വു​മു​ണ്ടാ​യി.​ നാ​ലു​ദി​വ​സ​ങ്ങ​ളി​ലാ​യി ​വെന്റിലേറ്ററിന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ ജീ​വ​ൻ നി​ല​നി​ർ​ത്തിയിരു​ന്ന​ത്.

ഞായറാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് സോമനാഥ് ചാറ്റർജിയുടെ ആരോഗ്യനില മോശമായിരുന്നു. രക്തശുദ്ധീകരണം നടത്തുന്നതിനിടയിലായിരുന്നു ഹൃദയാഘാതം. കഴിഞ്ഞ മാസം തലച്ചോറിലേക്കുള്ള രക്തനാഡി പൊട്ടിയതിനെ തുടർന്നും അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായിരുന്നു.

പത്തു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സോമനാഥ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. 2004 മുതൽ 2009 വരെ സ്പീക്കറായി പ്രവർത്തിച്ചു. യുപിഎ സർക്കാരിനു സിപിഎം പിന്തുണ പിൻവലിച്ചതിനെ തുടർന്നു സ്പീക്കർ പദവിയിൽനിന്ന് രാജിവയ്ക്കാതിരുന്ന അദ്ദേഹത്തെ 2008ൽ പാർട്ടി പുറത്താക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.