ബുദ്ധിജീവികളെ ‘രാജ്യസ്നേഹം’ പഠിപ്പിച്ച് ചൈന, പ്രതിരോധത്തിന്റെ വൻമതിൽ വീണ്ടും

രാജ്യത്തെ ബുദ്ധിജീവികളെ രാജ്യസ്‌നേഹം പഠിപ്പിക്കാനുള്ള ധൃതിയിലാണ് ചൈനീസ് ഭരണകൂടം എന്നതാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രസിഡന്റ് ഷി ജിങ്, പിങിനെതിരെ ഏകാധിപതിയുടെ പ്രതിഛായാ വാദങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. വിദ്യാഭ്യാസ രംഗത്തും സമാനരീതിയിലുള്ള സംവിധാനങ്ങള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഗവേഷകര്‍, യുവാക്കള്‍ തുടങ്ങിയ ചൈനീസ് ഭാവിയുടെ കതിരുകളിലാണ് പ്രസിഡന്റിന്റെ ദേശീയതാ പ്രയോഗങ്ങള്‍. കഴിഞ്ഞ വര്‍ഷമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതു സംബന്ധിച്ച് നോട്ടീസ് പുറത്തിറക്കുന്നത്. ബുദ്ധിജീവികളെയടക്കം ‘രാഷ്ട്രീയ പ്രബുദ്ധത’യുള്ളവരാക്കണമെന്ന വലിയ ഉത്തരവാദിത്വമാണ് ചൈന ലക്ഷ്യമിടുന്നത്.