പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന ബില്ല് ലോക്‌സഭ പാസാക്കി

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന സുപ്രധാന ബില്ല് ലോക്‌സഭ പാസാക്കി. പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച്‌ വോട്ട് ചെയ്യാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

ഒരു വര്‍ഷം മുന്‍പ് ബില്ല് നിയമസഭയുടെ പരിഗണനക്ക് വന്നിരുന്നു. പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവകാശമാണ് ഇതുവരെ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ബൂത്തുകളിലെത്തി വോട്ട് ചെയ്യാം. എന്നാല്‍ ലോക് സഭ ഇന്ന് പാസാക്കി നിര്‍ണായക ബില്ലിലൂടെ പകരക്കാരെ നിശ്ചയിച്ച്‌ വോട്ട് ചെയ്യാനുള്ള അവകാശം പ്രവാസികള്‍ക്ക് ലഭിക്കും.
പകരക്കാരനെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം അടക്കമുള്ളവ പിന്നീട് തീരുമാനിക്കും.