അക്രമ രാഷ്ട്രീയം;രാഷ്ട്രപതിയുടെ ആഹ്വാനം ഉള്‍ക്കൊള്ളാന്‍ ഭരണകക്ഷികള്‍ തയ്യാറാകുമോയെന്ന് സുധീരന്‍

കൊച്ചി: കേരളത്തില്‍ നടക്കുന്ന അക്രമ രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്തിന്റെ മഹനീയ പാരമ്പര്യങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന രാഷ്ട്രപതിയുടെ പരാമര്‍ശം പ്രസക്തമാണന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. തിരുവനന്തപുരത്ത് ‘ജനാധിപത്യത്തിന്റെ ഉത്സവം’ നടക്കുമ്പോള്‍ തന്നെയാണ് ആര്‍.എസ്.എസുകാരാല്‍ കൊല്ലപ്പെട്ട മഞ്ചേശ്വരം ഉപ്പളയിലെ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമായ അബൂബക്കര്‍ സിദ്ദിഖിന് ആദരാഞ്ജലി അര്‍പ്പിക്കേണ്ടി വന്നത് എന്ന് സുധീരന്‍ പറഞ്ഞു. തന്റെ ഫേസ് ബുക്ക് ഫോസ്റ്റിലൂടെയാണ് സുധീരന്‍ അക്രമരാഷ്ടീയങ്ങളെക്കുറിച്ച് പ്രതികരിച്ചത്.

കേന്ദ്ര ഭരണകക്ഷിയായ ബി.ജെ.പിയും സംസ്ഥാനത്തെ മുഖ്യ ഭരണകക്ഷിയായ സി.പി.എമ്മും പരസ്പരം നടത്തിവരുന്ന ആളെ കൊല്ലുന്ന രാഷ്ട്രീയ പരമ്പരയുടെ ഒടുവിലത്തെ ഇരയാണ് അബൂബക്കര്‍ സിദ്ദിഖ്.രാഷ്ട്രപതിയുടെ ആഹ്വാനം ഉള്‍ക്കൊള്ളാന്‍ കേന്ദ്രസംസ്ഥാന ഭരണകക്ഷികള്‍ തയ്യാറാകുമോയെന്നും ,പോലീസിനെ തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം നിറവേറ്റാന്‍ അനുവദിക്കുമോയെന്നും എന്നും സുധീരന്‍ തന്റെ ഫേസ് ബുക്ക് ഫോസ്റ്റിലൂടെ ചോദിച്ചു.

© 2024 Live Kerala News. All Rights Reserved.