മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.കെ ധവാന്‍ അന്തരിച്ചു

ന്യൂ​ഡ​ല്‍​ഹി: മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ആ​ര്‍.​കെ.​ധ​വാ​ന്‍(81) അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ര്‍​ന്ന് തുടര്‍ന്ന് ചികിത്സയിലായിരുന്നു..
ന്യൂ​ഡ​ല്‍​ഹി​യി​ലെ ബി​എ​സ് കാ​പു​ര്‍ ആ​ശു​പ​ത്രി​യി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു അ​ന്ത്യം. വൈകീട്ട് ഏഴുമണിയോടെ ആരോഗ്യം വഷളാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു.
മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥകാലത്ത് ഇന്ദിര ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ടു. 1962-ല്‍ ​ഇ​ന്ദി​രാ ഗാ​ന്ധി​യു​ടെ പേ​ഴ്സ​ണ​ല്‍ അ​സി​സ്റ്റ​ന്‍റാ​യാ​ണ് ധ​വാ​ന്‍ ആ​രം​ഭി​ച്ച​ത്. 1984ല്‍ ​ഇ​ന്ദി​രാ ഗാ​ന്ധി വ​ധി​ക്ക​പ്പെ​ടു​ന്ന​തു​വ​രെ അ​ദ്ദേ​ഹം ആ ​പ​ദ​വി​യി​ല്‍ തു​ട​ര്‍​ന്നു.
ധ​വാ​ന്‍റെ മ​ര​ണ​ത്തി​ല്‍ മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ര്‍​ജി​യും അ​നു​ശോ​ചി​ച്ചു.

© 2024 Live Kerala News. All Rights Reserved.