ദേശീയ വാഹന പണിമുടക്ക് തുടങ്ങി; കെഎസ്ആര്‍ടിസിയും സമരത്തില്‍

മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ട്രേ​ഡ്​ യൂ​നി​യ​നു​ക​ൾ സം​യു​ക്ത​മാ​യി ആ​ഹ്വാ​നം ചെ​യ്​​ത 24 മ​ണി​ക്കൂ​ർ ദേശീയ മോട്ടോ​ർ വാ​ഹ​ന പ​ണി​മു​ട​ക്ക്​ തു​ട​ങ്ങി. ഓ​ട്ടോ​റി​ക്ഷ​ക​ൾ, ടാ​ക്സി​ക​ൾ, ചെ​റു​കി​ട​വാ​ഹ​ന​ങ്ങ​ൾ, സ്വ​കാ​ര്യ ബ​സു​ക​ൾ, ച​ര​ക്കു​ക​ട​ത്ത്​ വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ പണിമുടക്കി പ്രതിഷേധിക്കുകയാണ്. അതേസമയം, ബി.​എം.​എ​സ് സമരത്തിന്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച്​ ​ഡ്രൈവിംഗ് സ്​​കൂ​ൾ, ഓ​ട്ടോ മൊ​ബൈ​ൽ വ​ർ​ക്​ ഷോ​പ്പു​ക​ൾ, വാ​ഹ​ന​ഷോ​റൂ​മു​ക​ൾ, പ​ഴ​യ​വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ, ഓ​ട്ടോ ക​ൺ​സ​ൾ​ട്ട​ൻ​സി കേ​ന്ദ്ര​ങ്ങ​ൾ, സ്​​പെ​യ​ർ​പാ​ർ​ട്സ് ​വി​പ​ണ​ന​ശാ​ല​ക​ൾ എ​ന്നി​വ​യും പ​ണി​മു​ട​ക്കു​ന്നു​ണ്ട്.

കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ മാനേജ്‌മെന്റിന്റെ തൊ​ഴി​ലാ​ളി​വി​രു​ദ്ധ ന​യ​ങ്ങ​ളി​ൽ ​പ്ര​തി​ഷേ​ധി​ച്ച്​ സം​യു​ക്​​ത ട്രേ​ഡ്​ യൂ​നി​യ​ൻ സ​മി​തി ആ​ഹ്വാ​നം ചെ​യ്​​ത 24 മ​ണി​ക്കൂ​ർ സൂ​ച​ന​പ​ണി​മു​ട​ക്കും ഇതോടൊപ്പം നടക്കുന്നുണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​ഇ.​എ (സി.ഐ.​ടി.​യു), കെ.​എ​സ്.​ടി.​ഡ​ബ്ല്യു.​യു (ഐ.​എ​ൻ.​ടി.​യു.​സി), കെ.​എ​സ്.​ടി.​ഇ.​യു (എ.ഐ.​ടി.​യു.​സി), കെ.​എ​സ്.​ആ​ർ.​ടി.​ഡി.​യു എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ പ​ണി​മു​ട​ക്ക്.

ശമ്പളപരിഷ്കരണം നടപ്പിലാക്കുക, വാടകവണ്ടി നീക്കം ഉപേക്ഷിക്കുക, ഡ്യൂട്ടി പരിഷ്കാരം പിൻവലിക്കുക തുടങ്ങി 16 ആവശ്യങ്ങൾ ഉന്നയിച്ചാണ് ദേശീയ പണിമുടക്ക്. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ കണ്ണൂർ, എംജി, കേരള, ആരോഗ്യ, കാലിക്കറ്റ് സർവ്വകലാശാലകൾ മാറ്റിവച്ചിട്ടുണ്ട്. ഹയർ സെക്കണ്ടറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് സപ്ലിമെന്ററി പരീക്ഷ ഒമ്പതാം തീയതിയിലേക്ക് മാറ്റിയിട്ടുണ്ട്.