‘കാരുണ്യവും കരുതലും’ മാരത്തോൺ ഡോ. ബോബി ചെമ്മണ്ണൂർ ഫ്ളാഗ് ഓഫ് ചെയ്തു.

എരമംഗലം: കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും ഇ മൊയിതുമൗലവി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ‘കാരുണ്യവും കരുതലും’ എന്ന ആരോഗ്യപദ്ധതിയുടെ പ്രചരണാർത്ഥം മാരത്തോൺ സംഘടിപ്പിച്ചു.

വന്നേരി ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച മാരത്തോൺ 812 കിലോമീറ്റർ റൺ യുനീക് വേൾഡ് റെക്കോർഡ് ഹോൾഡറും ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂർ ഫ്ളാഗ് ഓഫ് ചെയ്തു. ചടങ്ങിൽ മൊയ്തുമൗലവി മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ ഷാജി കാളിയത്തേൽ അദ്ധ്യക്ഷനായിരുന്നു. കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിഡ് ചിറമ്മൽ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആറ്റുണ്ണി തങ്ങൾ, പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡണ്ട് അനസ് മാസ്റ്റർ, വെളിയംകോട് പഞ്ചായത്ത് പ്രസിഡണ്ട് പ്രേമജ സുധീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാലൻ, പെരുമ്പടപ്പ് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മോഹനൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. അബ്ദുൽ ഗഫ്ഫാർ സ്വാഗതവും പി.കെ സുബൈർ നന്ദിയും പറഞ്ഞു. മാരത്തോൺ എരമംഗലം,വെളിയങ്കോട്, പാലപ്പെട്ടി വഴി വന്നേരിയിൽ അവസാനിച്ചു.

വിജയികൾക്കുള്ള സമ്മാനദാനം പെരുമ്പടപ്പ് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് വെളിയാറ്റുർ നിർവഹിച്ചു. വെളിയങ്കോട്,പെരുമ്പടപ്പ് പഞ്ചായത്തുകളിലെ കാൻസർ, കിഡ്‌നി ഹൃദ്രോഹികളെ കണ്ടെത്തി അവരുടെ ചികിത്സയും തുടർപരിചരണവും ഉറപ്പാക്കുന്ന ഇന്ത്യയിലെതന്നെ പ്രഥമ സംരംഭമാണ് ‘കാരുണ്യവും കരുതലും’ പദ്ധതി എന്ന് ഭാരവാഹികൾ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.