ഇ​മ്രാ​ന്‍ ഖാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ലേ​ക്ക് ന​രേ​ന്ദ്ര മോ​ദി​യെ ക്ഷ​ണി​ച്ചേ​ക്കും

ഇ​സ്‌ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി പാ​ക് തെ​ഹ്റി​ക് ഇ ​ഇ​ന്‍​സാ​ഫ് (പി​ടി​ഐ) ചെ​യ​ര്‍​മാ​ന്‍ ഇ​മ്രാ​ന്‍ ഖാ​ന്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന ച​ട​ങ്ങി​ലേ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക്ഷ​ണി​ച്ചേ​ക്കും.ഓ​ഗ​സ്റ്റ് 11നാ​ണ് ഇ​മ്രാ​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ.

പി​ടി​ഐ​യോ​ട് അ​ടു​ത്ത വൃ​ത്ത​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സാ​ര്‍​ക്ക് രാ​ജ്യ​ങ്ങ​ളു​ടെ നേ​താ​ക്ക​ളേ​യും ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്കു​മെ​ന്നാ​ണ് വി​വ​രം. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഒൗ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം വന്നിട്ടില്ല .