ഇ​ടു​ക്കി ഡാമില്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു: ഇന്ന് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്രഖ്യാപിച്ചേ​ക്കും; എല്ലാപേരും ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

ഇ​ടു​ക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2394.58 അ​ടി​യാ​യി ഉ​യ​ര്‍​ന്നു. ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുത്തതോടെ ആദ്യ മുന്നറിയിപ്പ് പ്രഖ്യാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമാക്കി. 2,395 അ​ടി​യാ​കു​ന്പോ​ള്‍ ര​ണ്ടാ​മ​ത്തെ മു​ന്ന​റി​യി​പ്പാ​യ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് ഇ​ന്നു പു​റ​പ്പെ​ടു​വി​ച്ചേ​ക്കും.

ജ​ല​നി​ര​പ്പ് 2,397 ലെ​ത്തു​ന്പോ​ള്‍ റെ​ഡ് അ​ല​ര്‍​ട്ട് ന​ല്‍​കി​യി​ട്ടാ​വും ഡാം ​തു​റ​ക്കു​ക. റെ​ഡ് അ​ല​ര്‍​ട്ട് ന​ല്‍​കി 15 മി​നി​റ്റി​നു ശേ​ഷം തു​റ​ക്കും.

നീരൊഴുക്ക് തിട്ടപ്പെടുത്തിയ ശേഷമേ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ പരീക്ഷണാടിസ്ഥാനത്തിൽ ഉയര്‍ത്തൂ

അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​ര്‍ അ​ണ​ക്കെ​ട്ടി​ല്‍ ജ​ല​നി​ര​പ്പ് നേ​രി​യ തോ​തി​ല്‍ കു​റ​ഞ്ഞു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ജ​ല​നി​ര​പ്പ് 135.80 അ​ടി​യാ​യി. ഞാ​യ​റാ​ഴ്ച 135.90 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്.

മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പും ഉ​യ​രു​ന്ന​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ടു​ക്കി ഡാം ​തു​റ​ക്കു​ന്ന​ത്. പ​ക​ല്‍ മാ​ത്ര​മേ അ​ണ​ക്കെ​ട്ടു തു​റ​ക്കാ​വൂ എ​ന്ന് വൈ​ദ്യു​തി മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഇടുക്കി അണക്കെട്ട് തുറന്നാലുണ്ടാകുന്ന അടിയന്തര നടപടികള്‍ നേരിടാന്‍ ആവശ്യമെങ്കില്‍ സൈന്യവും രംഗത്തിറങ്ങും. ഷട്ടറുകള്‍ തുറക്കുന്നത് കാണാന്‍ വിനോദസഞ്ചാരികള്‍ പോകരുത് എന്ന് നിര്‍ദേശമുണ്ട്. പാലങ്ങളിലും നദിക്കരയിലും കൂട്ടം കൂടി നില്‍ക്കരുതെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളിലെ സെല്‍ഫി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ഇടുക്കി അണക്കെട്ട് തുറന്നാലുണ്ടാകുന്ന വെള്ളക്കെടുതിയും അനുബന്ധപ്രശ്നങ്ങളും നേരിടാന്‍ കര നാവിക വ്യോമസേനകളും സജ്ജമാണ്. വ്യോമസേനയുടെ രണ്ടു ഹെലികോപ്റ്ററുകളും കര നാവിക സേനകളുടെ നാല് കോളം സൈന്യവും തയാറായിട്ടുണ്ട്. എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയാല്‍ വിന്യസിക്കാന്‍ സജ്ജമായി തീരസംരക്ഷണസേനയുടെ ചെറുബോട്ടുകളും തയാറാണ്. ഷട്ടറുകള്‍ തുറന്നാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്കായി മുന്നറിയിപ്പുകളും ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കി.