കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

ചെന്നൈ: അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡിഎംകെ അധ്യക്ഷന്‍ എം.കരുണാനിധി(94)യുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്നാണ് ഇന്നലെ രാത്രി വൈകി ഒന്നരയോടെ കരുണാനിധിയെ ആശുപത്രിയിലേക്കു മാറ്റിയത്.

രക്തസമ്മദര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ആരോഗ്യപുരോഗതി വിലയിരുത്താന്‍ വിദഗ്ധ സംഘം എപ്പോഴും കൂടെയുണ്ടെന്നും കാവേരി ആശുപത്രി പുലര്‍ച്ചെ 2.30ന് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

കരുണാനിധി അപകടനില തരണം ചെയ്തുവെന്ന് മുന്‍ കേന്ദ്രമന്ത്രി എ.രാജയും വ്യക്തമാക്കിയിട്ടുണ്ട്. മക്കളായ സ്റ്റാലിന്‍, അഴഗിരി, കനിമൊഴി എന്നിവര്‍ അദ്ദേഹത്തിനൊപ്പമുണ്ട്.