ജി.​എ​സ്.​ടി ഇളവ്​ ഇ​ന്നു​മു​ത​ൽ; 88 ഇ​ന​ങ്ങ​ൾ​ക്ക്​ വി​ല കു​റ​ഞ്ഞേ​ക്കും

ന്യൂ​​ഡ​​ൽ​​ഹി: പ​​രി​​ഷ്​​​ക​​രി​​ച്ച ച​ര​ക്കു സേ​വ​ന നി​കു​തി (ജി.​​എ​​സ്.​​ടി) വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വരും. ഇതോടെ 88 ഇ​ന​ങ്ങ​ൾ​ക്ക്​ വി​ല കു​റ​ഞ്ഞേ​ക്കും. ക​ഴി​ഞ്ഞ​യാ​ഴ്​​ച ചേ​ർ​ന്ന ജി.​​എ​​സ്.​​ടി കൗ​​ൺ​​സി​​ലാ​ണ്​ നി​കു​തി കു​റ​ച്ച​ത്. നി​കു​തി കു​റ​ച്ച ഇ​ന​ങ്ങ​ൾ​ക്ക്​ അ​ഞ്ചു മു​ത​ൽ 10 ശ​ത​മാ​നം വ​രെ വി​ല​കു​റ​യു​മെ​ന്നാ​ണ്​ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

27 ഇ​​ഞ്ചു​​വ​​രെ​​യു​​ള്ള ടെ​​ലി​​വി​​ഷ​​ൻ, വാ​​ഷി​​ങ്​ മെ​​ഷീ​​ൻ, വാ​​ക്വം ക്ലീ​​ന​​ർ, ഷേ​​വി​​ങ്​ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ, വാ​​ട്ട​​ർ ഹീ​​റ്റ​​ർ, ഇ​​ല​​ക്​​​ട്രി​​ക് ഇ​​സ്​​​തി​​രി​​പ്പെ​​ട്ടി, പെ​​യി​​ൻ​​റ്, തു​​ക​​ൽ ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ, വാ​​ർ​​ണി​​ഷ്, വാ​​ട്ട​​ർ കൂ​​ള​​ർ, വാ​​ട്ട​​ർ ഹീ​​റ്റ​​ർ, വി​​ഡി​​യോ ഗെ​​യിം, ഹെ​​യ​​ർ ഡ്രെ​​യ​​ർ, മി​​ക്​​​സ​​ർ ഗ്രൈ​​ൻ​​ഡ​​ർ, ജ്യൂ​​സ​​ർ തു​​ട​​ങ്ങി​​യ​​വ​​ക്കാ​​ണ്​ 28 ശ​​ത​​മാ​​നം നി​​കു​​തി 18 ശ​​ത​​മാ​​ന​​മാ​​ക്കി​യ​​ത്. 12 ശ​ത​മാ​നം നി​കു​തി ചു​മ​ത്തി​യി​രു​ന്ന സാ​നി​റ്റ​റി നാ​പ്​​കി​ന്​ പൂ​ർ​ണ ഇ​ള​വും ന​ൽ​കി​യി​രു​ന്നു. 1000 രൂ​പ​വ​രെ​യു​ള്ള ചെ​രി​പ്പു​ക​ൾ​ക്കും നി​കു​തി അ​ഞ്ചു​ശ​ത​മാ​ന​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്.

ഇ​​നി 28 ശ​​ത​​മാ​​നം എ​​ന്ന ഉ​​യ​​ർ​​ന്ന നി​​കു​​തി ന​​ൽ​​കേ​​ണ്ട പ​​ട്ടി​​ക​​യി​​ലു​​ള്ള​​ത്​ 35 ഇ​​ന​​ങ്ങ​​ൾ മാ​​ത്ര​മാ​ണ്. സി​​മ​​ൻ​​റ്, എ.​​സി, ഡി​​ജി​​റ്റ​​ൽ കാ​​മ​​റ, വി​​ഡി​​യോ റെ​​ക്കോ​ഡ​​ർ, മോട്ടോ​​ർ വാ​​ഹ​​ന​​ങ്ങ​​ൾ, പു​​ക​​യി​​ല, വി​​മാ​​നം, ഒാട്ടോ​​മൊ​​ബൈ​​ൽ പാ​​ർ​​ട്​​​സ്, ട​​യ​​ർ തു​​ട​​ങ്ങി​​യ​​വ​​ക്കാ​​ണ്​ 28 ശ​​ത​​മാ​​നം നി​​കു​​തി ന​​ൽ​​കേ​​ണ്ട​​ത്. ഒ​​രു​​വ​​ർ​​ഷ​​ത്തി​​നി​​ടെ ജി.​​എ​​സ്.​​ടി കൗ​​ൺ​​സി​​ൽ 28 ശ​​ത​​മാ​​ന​​ത്തി​ന്റെ പ​​ട്ടി​​ക​​യി​​ലു​​ള്ള 191 ഉ​​ൽ​​പ​​ന്ന​​ങ്ങ​​ൾ​​ക്കാ​​ണ്​ നി​​കു​​തി കു​റ​​ച്ച​​ത്. 2017 ജൂ​​ലൈ ഒ​​ന്നി​​ന്​ ച​​ര​​ക്കു​സേ​​വ​​ന നി​​കു​​തി പ്രാ​​ബ​​ല്യ​​ത്തി​​ൽ വ​​ന്നപ്പോ​​ൾ 226 ഇ​​ന​​ങ്ങ​​ൾ​​ക്കാ​​യി​​രു​​ന്നു 28 ശ​​ത​​മാ​​നം നി​​കു​​തി.

© 2024 Live Kerala News. All Rights Reserved.