ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം മുന്നോട്ട് തന്നെ ; മോദി പുടിനുമായി കൂടിക്കാഴ്ച നടത്തി

ജോഹന്നാസ്ബര്‍ഗ്: പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ വ്യാഴാഴ്ചയായിരുന്നു കൂടിക്കാഴ്ച നടത്തിയത്.

പുടിനെ വീണ്ടും കണ്ടുമുട്ടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും, സോചി സന്ദര്‍ശിച്ചത് ഇപ്പോഴും ഓര്‍ക്കുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദം മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.

നേരത്തെ, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായും ബ്രിക്‌സ് ഉച്ചകോടിക്കിടെ മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.