മുന്‍ മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു.

മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം.

നാല് തവണ മഞ്ചേശ്വരം മണ്ഡലത്തെ പ്രതിനിധീകരിച്ച് എംഎല്‍എയായിരുന്നു. 2001-2004 വരെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.