പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ പാർട്ടി വലിയ ഒറ്റകക്ഷി; തൂക്കു സഭക്ക്​ സാധ്യത

ഇസ്ലാമാബാദ്: പാകിസ്ഥാൻ പൊതു തെരഞ്ഞെടുപ്പിൽ ആ‌ർക്കും ഭൂരിപക്ഷമില്ല. ഇമ്രാൻ ഖാന്‍റെ തെഹ്‍രിഖ് ഇ ഇൻസാഫ് പാർട്ടി(പിടിഐ) ഏറ്റവും വലിയ ഒറ്റകക്ഷിയായി. ആകെയുള്ള 272ൽ 114 സീറ്റുകളില്‍ പിടിഐ ജയിക്കുകയോ മുന്നിട്ട് നില്‍ക്കുകയോ ചെയ്യുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ. 47 ശതമാനം പോളിങ്​ നടന്ന തെരഞ്ഞെടുപ്പിൽ 64 സീറ്റ്​ നേടിയ നവാസ്​ ശരീഫി​​ന്റെ പി.എം.എൽ രണ്ടാമതും ബിലാവൽ ഭൂട്ടോയുടെ പി.പി.പി -പാർലമെന്റെറിയൻ 43 സീറ്റുകളുമായി മൂന്നാമതുമെത്തി.

പോളിങ്​ അവസാനിച്ച്​​ 12 മണിക്കൂറിനു ശേഷവും ഫലം പ്രഖ്യാപിച്ചിട്ടില്ല. സാ​േങ്കതിക പ്രശ്​നങ്ങൾ നേരിട്ടതു മൂലമാണ്​ ഫലപ്രഖ്യാപനം വൈകുന്നതെന്ന്​ തെരഞ്ഞെടുപ്പ്​ കമ്മീഷൻ അറിയിച്ചു. 10 കോ​ടി​യി​ലേ​റെ വോ​ട്ട​ർ​മാ​രു​ള്ള രാ​ജ്യ​ത്ത്​ ദേ​ശീ​യ അ​സം​ബ്ലി​യി​ലെ 272 സീ​റ്റു​ക​ളി​ലേ​ക്കും നാ​ലു പ്ര​വി​ശ്യ​ക​ളി​ലെ 577 സീ​റ്റു​ക​ളി​ലേ​ക്കു​മാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്​. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​ന്​ 137 സീ​റ്റു​ക​ൾ വേ​ണം.

അതേസമയം തിരഞ്ഞെടുപ്പില്‍ കൃതിമം നടന്നെന്ന് നിലവില്‍ രാജ്യം ഭരിക്കുന്ന പാകിസ്താന്‍ മുസ്ലീം ലീഗ് ആരോപിച്ചു. മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്ലീംലീഗ് 64 സീറ്റുകള്‍ ജയിച്ചതായാണ് സൂചന. മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) 42 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.

തിരഞ്ഞെടുപ്പ് ഫലം തങ്ങള്‍ അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ മുസ്ലീംലീഗ് നേതാവും മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിന്‍റെ സഹോദരനുമായ ഷെഹബാസ് ഷെരീഫ് പ്രതികരിച്ചു. പോളിംഗ് ബൂത്തുകള്‍ സൈന്യം കൈയടിക്കിയിരിക്കുകയാണെന്നും പാര്‍ട്ടി പ്രതിനിധികളെ കൗണ്ടിംഗ് സ്റ്റേഷനുകളില്‍ നിന്ന് ഓടിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം പാകിസ്ഥാൻ മുസ്ലീം ലീഗിന്റെ ആരോപണങ്ങൾ തള്ളി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ മുഹമ്മദ് റാസാ ഖാൻ രംഗത്തെത്തി. പുലർച്ചെ നാല് മണിക്ക് വാർത്തസമ്മേളനം നടത്തിയ മുഹമ്മദ് റാസാ ഖാൻ തെരഞ്ഞെടുപ്പ് സുതാര്യമാണെന്ന് ആവകാശപ്പെട്ടു. ഫലം വൈകുന്നത് സാങ്കേതിക പ്രശ്നങ്ങൾ കാരണം കൊണ്ടാണെന്നും ഖാൻ പറഞ്ഞു.

272 അംഗ ദേശീയ അസംബ്ലിയില്‍ 137 സീറ്റുകള്‍ നേടുന്നവര്‍ക്ക് സര്‍ക്കാരുണ്ടാക്കാം എന്നാണ് പാകിസ്താന്‍ ഭരണഘടന അനുശാസിക്കുന്നത്. നിലവിലെ 114 സീറ്റുകള്‍ നേടിയ ഇമ്രാന്‍ ഖാന്‍റെ പാര്‍ട്ടിക്ക് തന്നെയാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സാധ്യത കാണുന്നത്. ഇതിനായി ചെറുപാര്‍ട്ടികളെയും,സ്വതന്ത്രരേയും ഇമ്രാന്‍ ഒപ്പം കൂട്ടിയേക്കും എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ കരുതുന്നത്. രാജ്യത്തിന്‍റെ പലഭാഗത്തും പിടിഐ അനുകൂലികൾ ഇതിനോടകം ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു.

പഞ്ചാബ്, സിന്ധ്, ഖൈബര്‍- പക്തൂണ്‍ഖ്വാ, ബലൂചിസ്താൻ എന്നീ നാല് പ്രവിശ്യകൾ ഉൾപ്പെടുന്ന 270 ദേശീയ അസംബ്ലി സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്​. രണ്ട്​ മണ്ഡലങ്ങളിലെ വോട്ടെടുപ്പ്​ മാറ്റിവെച്ചിട്ടുണ്ട്​. എൻ.എ 60, എൻ.എ 108 എന്നീ മണ്ഡലങ്ങളിലെ വോട്ടെടുപ്പാണ്​ മാറ്റിവെച്ചത്​​. മുപ്പതോളം പാര്‍ട്ടികളിലായി 8396 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്. 10.6 കോടി പേരായിരുന്നു വോട്ടര്‍മാരായി തിരഞ്ഞെടുപ്പിന് രജിസ്റ്റര്‍ ചെയ്തത്.

1947ൽ ​സ്വ​ത​ന്ത്ര രാ​ജ്യ​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​തു മു​ത​ൽ പ​ട്ടാ​ള-​സി​വി​ലി​യ​ൻ ഭ​ര​ണം മാ​റി​വ​രു​ന്ന പാ​കി​സ്​​താ​​​െൻറ ച​രി​ത്ര​ത്തി​ൽ ര​ണ്ടാ​മ​താ​ണ്​ സി​വി​ലി​യ​ൻ സ​ർ​ക്കാ​ർ അ​ഞ്ചു വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി അ​ധി​കാ​ര കൈ​മാ​റ്റ​ത്തി​ന്​ ഒ​രു​ങ്ങു​ന്ന​ത്. പാ​കി​സ്താ​നി​ല്‍ സ​ർ​ക്കാ​റു​ക​ള്‍ അ​ഞ്ചു​ വ​ര്‍ഷ ഭ​ര​ണ​കാ​ലാ​വ​ധി പൂ​ര്‍ത്തി​യാ​ക്കു​ന്ന​തു ​ത​ന്നെ അ​പൂ​ര്‍വ​മാ​ണ്. 2008ല്‍ ​അ​ധി​കാ​ര​ത്തി​ലേ​റി​യ പാ​കി​സ്താ​ന്‍ പീ​പ്​​ൾ​സ്​ പാ​ര്‍ട്ടി (പി.​പി.​പി) സ​ര്‍ക്കാ​ര്‍ ആ​ണ് ആ​ദ്യ​മാ​യി അ​ഞ്ചു​ വ​ര്‍ഷം തി​ക​ച്ച് ച​രി​ത്രം കു​റി​ച്ച​ത്.

അതേസമയം, കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്‌ഫോടനത്തില്‍ 35 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

© 2024 Live Kerala News. All Rights Reserved.