ജമ്മു കാശ്‌മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ അനന്ത്നാഗിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. പ്രദേശത്ത് രണ്ട് തീവ്രവാദികൾ ഒളിഞ്ഞിരിക്കുന്നതായാണ് റിപ്പോർട്ട്. സുരക്ഷാസേനയും സി.ആർ.പി.എഫ്, ജമ്മു കശ്മീർ പൊലീസ് എന്നിവർ സംയുക്തമായാണ് ഒാപറേഷൻ നടത്തുന്നത്.

പെട്രോൾ പാർട്ടിക്ക് നേരെ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. പ്രദേശം വളഞ്ഞ സേന തിരച്ചിൽ നടത്തുകയാണ്.