ലോറി സമരം: പ്രതിഷേധക്കാരുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു

ലോറി സമരത്തിനിടെ പ്രതിഷേധക്കാരുടെ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു. വാളയാര്‍ ചെക്‌പോസ്റ്റിലാണ് സംഭവം. മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. ലോറി സമരാനുകൂലികളാണ് കല്ലെറിഞ്ഞത്. ലോറിയുടെ ഡ്രൈവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

കോയമ്പത്തൂരിൽ നിന്ന്​ ചെങ്ങന്നൂരിലേക്ക്​ പച്ചക്കറിയുമായി വന്നതായിരുന്നു ലോറി. സമരം നാ​ലാം ദി​വ​സ​ത്തി​ലേ​ക്ക്​ ക​ട​ക്കുന്നതിനിടെ പച്ചക്കറി ലോറികളും തടയുമെന്ന്​ പറഞ്ഞിരുന്നു. അതി​​ന്റെ ഭാഗമായാണ്​ പതിനഞ്ചോളം വരുന്ന സംഘം ലോറിക്ക്​ നേരെ​ ആക്രമണം നടത്തിയത്​. കല്ലേറിൽ ലോറിയുടെ ഗ്ലാസ്​ തടർന്ന്​ പരിക്കേറ്റാണ്​ മുബാറക്​ ബാഷ മരിച്ചത്​. ഡ്രൈവറുടെ പരിക്ക്​ ഗുരുതരമാണ്​.

അതിനിടെ ഇ​ത​ര​സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ച​ര​ക്കു​മാ​യി എ​ത്തു​ന്ന ലോ​റി​ക​ളു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തോ​ടെ വി​പ​ണി​ക​ളി​ൽ നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ​ക്ക്​ ദൗ​ർ​ല​ഭ്യം നേ​രി​ട്ടു​തു​ട​ങ്ങി. ഡീ​സ​ൽ വി​ല വ​ർ​ധ​ന​യും തേ​ഡ്​ പാ​ർ​ട്ടി ഇ​ൻ​ഷു​റ​ൻ​സ്​ പ്രീ​മി​യം വ​ർ​ധ​ന​യും പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ ഒാ​ൾ ഇ​ന്ത്യ മോ​േ​ട്ടാ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ കോ​ൺ​ഗ്ര​സാ​ണ്​ രാ​ജ്യ​വ്യാ​പ​ക സ​മ​ര​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത​ത്.