രാഹുല്‍ വിജയിച്ചെന്ന്; ബിജെപി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ശിവസേനയുടെ പ്രശംസ

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച് ശിവസേന മുഖപത്രം സാമ്‌ന.

രാഹുല്‍ വിജയിച്ചെന്നാണ് ശിവസേന സാമ്‌നയില്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ടിഡിപിയുടെ അവിശ്വാസപ്രമേയം തള്ളിപ്പോയിരുന്നു. 126 പേര്‍ മാത്രമേ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുരേഖപ്പെടുത്തിയുള്ളൂ.

പ്രമേയത്തെ എതിര്‍ത്ത് 325 വോട്ടുകളാണ് രേഖപ്പെടുത്തിയത്.

ഒന്നര പതിറ്റാണ്ടിനു ശേഷമാണ് അവിശ്വാസപ്രമേയം ലോക്സഭയില്‍ വരുന്നത്. രാവിലെ 11ന് തുടങ്ങിയ ചര്‍ച്ച 12 മണിക്കൂറോളം നീണ്ടുനിന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി പ്രസംഗം ഒന്നര മണിക്കൂര്‍ വരെ നീണ്ടു.

രാഹുല്‍ ഗാന്ധിയുടെ ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെ ആരോപണങ്ങള്‍ക്ക് വികസന നേട്ടങ്ങള്‍ ഓരോന്നായി ചൂണ്ടിക്കാട്ടി വിശദമായാണ് മോദി മറുപടി നല്‍കിയത്.