ദുബായില്‍ കുട്ടികളുമായി യാത്രചെയ്യുന്നവര്‍ക്ക് ടെര്‍മിനല്‍ മൂന്നില്‍ കൂടുതല്‍ സൗകര്യം

 

ദുബായ്: കുട്ടികളുമായി യാത്രചെയ്യുന്ന കുടുംബങ്ങള്‍ക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ മൂന്നില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ബി7, ബി8 ഗേറ്റുകള്‍ക്കിടയിലുള്ള മേഖലയിലാണ് ഉല്ലാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ സജ്ജമാക്കിയത്. ടിവി, കളിക്കോപ്പുകള്‍, വസ്ത്രംമാറാനുള്ള സൗകര്യം, ഭക്ഷണശാലകള്‍, കൂടുതല്‍ സൗകര്യപ്രദമായ ഇരിപ്പിടങ്ങള്‍ തുടങ്ങിയവ ഉണ്ടാകും. വിമാനം കാത്തിരിക്കുന്നവര്‍ക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിനുമെല്ലാം സൗകര്യമുണ്ടാകും. ടെര്‍മിനലുകളില്‍ കൂടുതല്‍ സംവിധാനങ്ങളൊരുക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്ന് ഓപ്പറേഷന്‍സ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്രിസ് ഗാര്‍ട്ടന്‍ പറഞ്ഞു

© 2024 Live Kerala News. All Rights Reserved.