ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇന്ത്യയില്‍ ഹിന്ദുമുസ്ലീം കളി ; പരിഹാസവുമായി ഹര്‍ഭജന്‍ സിങ്

ഛണ്ഡീഗഡ് : ഹിന്ദുമുസ്ലീം വാദത്തിന് പരിഹാസവുമായി ഹര്‍ഭജന്‍ സിങ്. ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇന്ത്യയില്‍ ഹിന്ദുമുസ്ലീം കളിയാണ് നടക്കുന്നത് എന്നാണ് ഹര്‍ഭജന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കുറിച്ചത്.

നിങ്ങളുടെ ചിന്ത മാറ്റൂ രാജ്യം തന്നെ മാറുമെന്ന ഹാഷ് ടാഗോടേയാണ് ഹര്‍ഭജന്റെ ട്വീറ്റ്. 50 ലക്ഷം മാത്രം ജനസംഖ്യയുളള ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ 135 കോടി ജനസംഖ്യയുളള ഇന്ത്യയില്‍ ഹിന്ദുമുസ്ലീം കളിയാണ് നടക്കുന്നതെന്നാണ് ഹര്‍ഭജന്റെ പരിഹാസം.