തനിക്ക് യുവമോർച്ചയുടെ വധഭീഷണിയെന്ന് ശശി തരൂർ; പരാതി നൽകി

തിരുവനന്തപുരം: ശശി തരൂരിനെതിരെ യുവമോർച്ചയുടെ വധഭീഷണി. സംഭവത്തിൽ ശശി തരൂർ എംപി സിറ്റി പൊലീസ്​ കമീഷണർക്ക്​ പരാതി നൽകി. താൻ രാജിവെച്ച്​ പാകിസ്​താനിലേക്ക്​ പോകണമെന്നും അല്ലെങ്കിൽ വധിക്കുമെന്ന്​ യുവമോർച്ച പ്രവർത്തകർ ഭീഷണി മുഴക്കിയതായാണ് ശശി തരൂരിന്റെ പരാതി.

ഒാഫിസിൽ അതിക്രമിച്ച്​ കയറുന്നത്​ തടയാൻ ശ്രമിച്ച ഓഫിസ് സ്​റ്റാഫ് അംഗങ്ങളായ എം.എസ്. ജ്യോതിഷ്, സനൽകുമാർ, പ്രശാന്ത്, എം.ആർ. ബിജു, രാഹുൽ മേനോൻ, ജോർജ്​ ലോറൻസ്, ദേവാനന്ദ് എന്നിവരെ അസഭ്യം പറയുകയും സനൽകുമാറി​​ന്റെ കഴുത്തിന് കുത്തിപ്പിടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എം.പി ഓഫിസിൽ അപേക്ഷയുമായി എത്തിയ പാറശ്ശാല സ്വദേശി പ്രമോദിനു ​േനരെ കരിഓയിൽ പ്രയോഗം നടത്താൻ ശ്രമിച്ചു. അയാൾ ഓടി രക്ഷപ്പെടുകയായിരുന്നു.

പുളിമൂട് റോഡിൽ പ്രവർത്തിക്കുന്ന ഓഫിസിലേക്ക് 1.40 ഒാടെയാണ്​ നാല്​ ബൈക്കിൽ എത്തിയ പത്തോളം യുവാക്കൾ ഓഫിസി​​​െൻറ ബോർഡിലും ഓഫിസി​​​െൻറ ഇരുകവാടത്തിലും കരിഒായിൽ പ്ര​േയാഗം നടത്തിയത്​. വിവാദമായ ഹിന്ദുപാകിസ്താന്‍ പരാമര്‍ശത്തില്‍ തരൂര്‍ മാപ്പ് പറയണമെന്നും അദ്ദേഹം ഇന്ത്യവിട്ട് പോകണമെന്നും ആവശ്യപ്പെട്ടാണ് ഓഫീസിന് മുന്നില്‍ ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ റീത്ത് വെച്ചതും കരിഓയില്‍ ഒഴിച്ചതും.

ഒരു പ്രാവശ്യം കൂടി ബിജെപി അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്നായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം.

© 2024 Live Kerala News. All Rights Reserved.