സംസ്ഥാനത്ത്​ കനത്ത മഴ തുടരുന്നു; വന്‍ തോതില്‍ നാശനഷ്ടവും വൈദ്യുതി തടസവും

തിരുവനന്തപുരം: കേരളത്തില്‍ തുടരുന്ന കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളില്‍ വന്‍ തോതില്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. പലയിടങ്ങളിലും മരം കടപുഴകി വീണ്ട്​ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്​.​ മരങ്ങള്‍ കടപുഴകി വീണ് വൈദ്യുതി പോസ്റ്റുകളും ലൈനുകളും ഗ്രാന്‍സ്ഫോര്‍മറുകളും ചിലയിടങ്ങളില്‍ തകര്‍ന്നിട്ടുണ്ട്. ഇത് മൂലം സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കയാണ്.

എല്ലാ പ്രദേശങ്ങളിലും യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി വിതരണം പുനസ്ഥാപിക്കാന്‍ ജീവനക്കാരും കരാര്‍ തൊഴിലാളികളും വലിയ ശ്രമങ്ങളാണ് നടത്തിപ്പോരുന്നത്. കഴിയുന്നതും വേഗതയില്‍ വൈദ്യുതി നില പുന:സ്ഥാപിക്കാന്‍ തീവ്രശ്രമം നടക്കുന്ന വേളയില്‍ ഉപഭോക്താക്കളുടെ പൂര്‍ണമായ സഹകരണമുണ്ടാകണമെന്ന് ബന്ധപ്പെട്ടവര്‍ അഭ്യര്‍ത്ഥിച്ചു. അടുത്ത ചൊവ്വാഴ്​ച വരെ സംസ്ഥാനത്ത്​ കനത്ത മഴ തുടരുമെന്നാണ്​ കാലാവസ്ഥാ പ്രവചനം.

കുട്ടനാട്ടില്‍ വെള്ളപ്പൊക്കം മൂലം പമ്ബയാര്‍ കരകവിഞ്ഞൊഴുകുകയാണ്. ജങ്കാര്‍ സര്‍വ്വീസും നിര്‍ത്തലാക്കി.

കണ്ണൂരില്‍ കനത്ത മ‍ഴയിലും കാറ്റിലും ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് യാത്രക്കാരി മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു.

കോഴിക്കോട്​ പുതിയങ്ങാടിയില്‍ ഓടുന്ന കാറിനു മുകളിലേക്ക്​ മരം വീണു. ഇതേ തുടര്‍ന്ന്​ ഏറെ സമയം ഈ ഭാഗത്ത്​ വാഹന ഗതാഗതം തടസ്സപ്പെട്ടു. കിഴക്കന്‍ മേഖലയിലയിലും കനത്ത മഴ പ്രശ്​നം സൃഷ്​ടിച്ചു.

എറണാകുളം ചെല്ലാനത്ത് രൂക്ഷമായ കടല്‍ക്ഷോഭം നാശം വിതയ്ക്കുകയാണ്. 50 ഓളം വീടുകളില്‍ വെള്ളം കയറി. ഞായറാഴ്ച ഉച്ചയോടെയാണ് കടല്‍ക്ഷോഭമുണ്ടായത്. ചെല്ലാനം ബസാര്‍ മേഖലയിലെ വീടുകളിലാണ് വെള്ളം കയറിയത്. കടല്‍ഭിത്തി നിര്‍മ്മിക്കാത്തതിന്റെ പേരില്‍ ഇവിടുത്തെ ജനങ്ങള്‍ പലപ്പോഴായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

അതേസമയം, ക​ന​ത്ത മ​ഴ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നാ​ലു ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ തി​ങ്ക​ളാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കാ​ണ് അ​വ​ധി ബാ​ധ​കം