ഹാഫിസ് സയിദിന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടുകള്‍ക്ക് ഫേസ്ബുക്ക് താഴിട്ടു

ലാഹോര്‍: പാക്ക് ഭീകരന്‍ ഹാഫിസ് സയിദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ഇസ്ലാമിസ്റ്റ് മില്ലി മുസ്‌ളീം ലീഗിന്റെ വിവിധ അക്കൗണ്ടുകള്‍ക്ക് ഫേസ്ബുക്ക് താഴിട്ടു.

യാഥാര്‍ത്ഥ്യകരമായ വസ്തുതകള്‍ക്കാണ് താന്‍ പ്രാമുഖ്യം നല്‍കുന്നതെന്ന് നിരോധനത്തിന് ശേഷം ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി. പാകിസ്ഥാനില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സമയത്താണ് ഫേസ്ബുക്കിന്റെ നീക്കമെന്നത് ശ്രദ്ധേയമാണ്.

ജൂലായ് 25ന് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തങ്ങളില്‍ നിന്നുള്ള സാധ്യമായ എല്ലാ സഹായവും പാക്ക് ഇലക്ഷന്‍ കമ്മീഷന് ഫേസ്ബുക്ക് അധികൃതര്‍ വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍, ഹാഫിസിന്റെ പാര്‍ട്ടിയെ പാക്ക് ഇലക്ഷന്‍ കമ്മിഷന്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.

മാത്രമല്ല, മില്ലി മുസ്‌ളീം ലീഗ് ഉള്‍പ്പടെയുള്ള ചില സംഘടനകളെ യു.എസ് ഭീകരവാദ സംഘടനകളുടെ ലിസ്റ്റില്‍പെടുത്തിയിരുന്നു.