ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ കരുത്തരായ ഇംഗ്ലണ്ടിന് തോൽവി; ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് ഫൈനലില്‍

മോസ്‌ക്കോ: ലുഷ്‌നിക്കി സ്റ്റേഡിയത്തില്‍ കരുത്തരായ ഇംഗ്ലണ്ടിന് തോൽവി. ഇംഗ്ളണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. ജയത്തോടെ ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഞായറാഴ്ച കലാശപോരാട്ടത്തില്‍ ഫ്രാന്‍സിനെ നേരിടും.അഞ്ചാം മിനിറ്റില്‍ തന്നെ കീറന്‍ ട്രിപ്പിയറുടെ ഗോളില്‍ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. എന്നാല്‍, അറുപത്തിയെട്ടാം മിനിറ്റില്‍ ഇവാന്‍ പെരിസിച്ച് സമനില നേടി. എക്‌സ്ട്രാ ടൈമിന്റെ 109-ാം മിനിറ്റില്‍ മരിയോ മന്‍സൂക്കിച്ച് ചരിത്രം കുറിച്ച ഗോള്‍ വലയിലാക്കി.നിശ്ചിത സമയത്ത് ഇരുടീമുകളും തുല്യത പാലിച്ചതോടെതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. ആദ്യ പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ ലക്ഷ്യം കാണാൻ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. പന്ത് കൈയക്കം വെക്കുന്നതില്‍ മത്സരത്തിലുടനീളം ക്രൊയേഷ്യ മുന്‍പന്തിയില്‍ നിന്നിരുന്നെങ്കിലും ആദ്യ പകുതിയില്‍ ഗോളിലേക്കുള്ള നിരവധി തുറന്ന അവസരങ്ങളാണ് ഇംഗ്ലണ്ടിന് ലഭിച്ചത്.