ഫോ​ര്‍​മ​ലി​ന്‍ ; അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ലെ മത്സ്യ ഇറക്കുമതി വി​ല​ക്കി ആസാം സര്‍ക്കാര്‍

ഗോഹട്ടി: കേരളത്തിനു പിന്നാലെ രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യം വില്‍ക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിച്ച്‌ ആസാം. ആന്ധ്രാപ്രദേശില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും 10 ദിവസത്തിലേറെ പഴക്കുള്ള മത്സ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ആസാം സര്‍ക്കാര്‍ വിലക്കി.

മറ്റ് സംസ്ഥാനങ്ങളില്‍നിള്ള മത്സ്യത്തിന്റെ സാമ്ബിള്‍ ശേഖരിച്ച്‌ ജൂണ്‍ 29 ന് പരിശോധനയ്ക്കു അയച്ചിരുന്നതായും ഇതില്‍ ഫോര്‍മലിന്റെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞതായും മന്ത്രി പിയൂഷ് ഹസാരിക പറഞ്ഞു.

ഫോര്‍മാലിന്‍ കലര്‍ന്ന മീന്‍ വില്‍പ്പന നടത്തിയാല്‍ ശക്തമായ ശിക്ഷാനടപടികളാണ് ആസാം സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രണ്ടു മുതല്‍ ഏഴു വര്‍ഷംവരെ തടവും 10 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.