ഗുഹക്കുള്ളിൽ നിന്നും നാലുപേരെ കൂടി ഇന്നു പുറത്തെത്തിക്കും;

ബാങ്കോക്ക്: പ്രാണന്‍ കൈവിട്ടുപോയി എന്ന ആശങ്കയില്‍ 16 നാളുകള്‍, പകലോ രാത്രിയോ എന്നറിയാതെ കൊടുംതണുപ്പില്‍ ഗുഹയ്ക്കുള്ളില്‍ കഴിയേണ്ടിവരിക. അതും തന്നെമാത്രം ആശ്രയിച്ച്‌ 12 കുഞ്ഞുങ്ങള്‍ ചുറ്റും, ഗുഹയിലേക്ക് കടക്കാമെന്ന് തോന്നിപ്പിച്ച നിമിഷത്തെ ശപിച്ചും എന്നാല്‍ അതു പുറത്തുകാണിക്കാതെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകരുടെ കൈകള്‍ നമ്മെ തേടിവരുമെന്ന് കുട്ടികളെ ആശ്വസിപ്പിച്ചും പിടിച്ചുനിന്ന പദിവസങ്ങളായിരുന്നു ഇതുവരെ. ഒടുവില്‍, ഞായറാഴ്ച തുടങ്ങിയ രക്ഷാപ്രവര്‍ത്തനത്തിലൂടെ എട്ടുപേരെ രക്ഷപ്പെടുത്തിയ രക്ഷാപ്രവര്‍ത്തകര്‍, ഇന്നും ലക്ഷ്യമിടുന്നത് നാലു കുട്ടികളെക്കൂടി.
തന്റെ ചിറകിനടിയില്‍ കുഞ്ഞുങ്ങളെയെന്നപോലെ, ഇത്രദിവസവും കുട്ടികള്‍ക്ക് ധൈര്യം പകര്‍ന്നും അവരെ തളരാതെ കാത്തും സംരക്ഷിച്ച പരിശീലകന് ഒരുദിവസം ഒറ്റയ്ക്ക ഗുഹയില്‍ കഴിയേണ്ടിവരുമെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ചിയാങ് റായ് പ്രവിശ്യാഗവര്‍ണര്‍ നരോങ്‌സാക്ക് ഒസോത്തനാക്കോണ്‍ പറയുന്നു. രക്ഷാപ്രവര്‍ത്തകരുടെ സാമിപ്യമുണ്ടെങ്കിലും ജീവിതത്തില്‍ ഇനിയൊരിക്കലും അനുഭവിക്കാന്‍ ഇടയില്ലാത്ത ഏതാന്തതയിലൂടെയാവും ആ പരിശീലകന്‍ ഇനിയൊരു ദിവസം കടന്നുപോകേണ്ടിവരികയെന്ന് ഉറപ്പാണ്.