അഭിമന്യു വധം: അനസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിന്‍റെ കൊലപാതകത്തിൽ ഇന്നലെ അറസ്റ്റിലായ അനസിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. എസ്.ഡി.പി.ഐ ഫോർട്ട്കൊച്ചി ഏരിയ പ്രസിഡന്റാണ് അനസ്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 7 ആയി.

സംഭവത്തിന്‍റെ ഗൂഡാലോചനയിൽ അനസിന് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. കോളജ് പരിസരത്ത് രാത്രി ഒൻപതരയോടെ ഉണ്ടായ ആദ്യ സംഘർഷത്തിനുശേഷം കേസിലെ പ്രതികളെ സംഘടിപ്പിക്കുകയും കോളജ് പരിസരത്തേക്ക് എത്തിക്കുകയും ചെയ്തത് ഇയാൾ കൂടി ചേർന്നാണെന്ന് പൊലീസ് പറയുന്നു. ഹാദിയ വിഷയത്തിൽ നേരത്തെ നടന്ന ഹൈക്കോടതി മാർച്ചിലും പ്രതിയാണ് അറസ്റ്റിലായ അനസ്.

അ​തേ​സ​മ​യം, സം​ഭ​വം ന​ട​ന്ന് ഒ​രാ​ഴ്ച​യാ​കു​മ്പോ​ഴും മു​ഖ്യ​പ്ര​തി ആ​രെ​ന്ന​തു​ൾ​പ്പെ​ടെ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. കേ​സി​ൽ ആ​ദ്യം അ​റ​സ്​​റ്റി​ലാ​യ കോ​ട്ട​യം ക​ങ്ങ​ഴ സ്വ​ദേ​ശി ബി​ലാ​ൽ, ഫോ​ർ​ട്ട്കൊ​ച്ചി ക​ൽ​വ​ത്തി സ്വ​ദേ​ശി റി​യാ​സ്, പ​ത്ത​നം​തി​ട്ട ക​ള​ത്തൂ​ർ സ്വ​ദേ​ശി ഫാ​റൂ​ഖ്​ എ​ന്നി​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ​നി​ന്നാ​ണ് സു​പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

ചു​വ​രെ​ഴു​ത്തി​നെ​ച്ചൊ​ല്ലി മ​നഃ​പൂ​ർ​വം സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നാ​യി​രു​ന്നു ല​ഭി​ച്ച നി​ർ​ദേ​ശം. അ​തി​നി​ടെ പ​ര​മാ​വ​ധി എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. അ​തി​നാ​യാ​ണ് മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ​തെ​ന്ന്​ പ്ര​തി​ക​ൾ പൊലീസിനോട് പ​റ​ഞ്ഞിട്ടുണ്ട്. അ​തി​നി​ടെ, ശ​നി​യാ​ഴ്ച അ​റ​സ്​​റ്റി​ലാ​യ ന​വാ​സ്, ജെ​ഫ്രി എ​ന്നി​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു. അ​ക്ര​മി സം​ഘ​ത്തി​ലു​ള്ള​വ​രെ ര​ക്ഷ​പ്പെ​ടാ​ൻ സ​ഹാ​യി​ച്ച​വ​രാ​ണ് ഇ​രു​വ​രും. ഇ​വ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ​ പേ​രെ ക​സ്​​റ്റ​ഡി​യി​ൽ എ​ടു​ത്തിട്ടുണ്ട്.