വരാപ്പുഴ കസ്റ്റഡി മരണം: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. കേസില്‍ ഇതുവരെയുള്ള പോലിസ് അന്വേഷണം തൃപ്തികരമെന്ന് കോടതി അറിയിച്ചു. കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

രാഷ്ട്രീയമായ കാര്യങ്ങള്‍ ഒന്നും ഇതില്‍ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. ശ്രീജിത്തിന്റെ കുടുംബത്തിനു ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. പോലിസ് സമയബന്ധിതമായി അന്വേഷണം നടത്തി. സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നത് ആശങ്ക മാത്രമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.