അബ്ദുല്‍ കലാമിന്റെ കബറക്കടത്തിന് ജയലളിത എത്തില്ല; പകരം ഏഴ് മന്ത്രിമാരെ അയയ്ക്കും

 

ചെന്നൈ: മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ കബറക്കത്തിന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത എത്തില്ല. പകരം ഏഴു മന്ത്രിമാരെ അയയ്ക്കുമെന്ന് ജയലളിതയുടെ ഓഫീസ് അറിയിച്ചു.

ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിനോട് സ്‌നേഹവും ആദരവുമുണ്ട്. അദ്ദേഹത്തിന്റെ കബറടക്കത്തില്‍ പങ്കെടുക്കുണമെന്നും ആദരാഞ്ജലികള്‍ അര്‍പ്പിക്കണമെന്നും ആഗ്രഹമുണ്ട്. എന്നാല്‍ എന്റെ ആരോഗ്യസ്ഥിതി അതിന് അനുവദിക്കുന്നില്ല. യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യത്തിലല്ല ഞാന്‍ ജയലളിത പറഞ്ഞു.

മന്ത്രിമാരായ ഒ. പനീര്‍ശെല്‍വം, നാഥം ആര്‍. വിശ്വനാഥന്‍, ആര്‍. വൈത്തിലിംഗം, എടപ്പാടി കെ. പളനിസ്വാമി, പി. പളനിയപ്പന്‍, എസ്. സുന്ദരരാജ്, ആര്‍.ബി. ഉദയകുമാര്‍ എന്നിവരടങ്ങുന്ന സംഘത്തെയാണ് അയയ്ക്കുന്നത്. കലാമിനോടുള്ള ആദരസൂചകമായി നാളെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജയലളിത അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.