ഇ-കോമേഴ്‌സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ഫിജികാര്‍ട്ട് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

തൃശ്ശൂർ : ഡയറക്ട് മാർകെറ്റിംഗും ഇ- കൊമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചു കൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ- കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫിജികാർട്ട്. കോം ഇന്ത്യയിലെത്തുന്നു. ഔപചാരികമായ ഉൽഘാ ടനം അങ്കമാലി അഡ്‌ലെക്സ് കൺവെൻഷൻ സെന്ററിൽ ജൂലൈ 8 ന് ഉച്ചക്ക് രണ്ടുമണിക്ക് ബഹു: ഭക്ഷ്യ സിവിൽ സപ്ലെയിസ് വകുപ്പ് മന്ത്രി തിലോത്തമൻ നിർവഹിക്കും. ഫിജികാർട്ടിന്റെ ലോഗോ ലോഞ്ച് ബോളിവുഡ് താരം തമന്ന നിർവഹിക്കും. ഉൽഘടനത്തിനുശേഷം കലാപരിപാടികൾ അരങ്ങേറും. ചെമ്മണ്ണൂർ ഇന്റർനാഷൻ ജ്വല്ലേഴ്സിന്റെ സാരഥി ഡോ ബോബി ചെമ്മണ്ണൂരാണ് ഫിജികാർട്ടിന്റെ ചെയർമാൻ.

2016 ഒക്ടോബറിൽ ദുബായിലാണ് ഡയറക്ട് മാര്ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ഫിസിക്കൽ ആന്റ് ഡിജിറ്റൽ മാതൃക(ഫിജിടെൽ) ആദ്യമായി പരീക്ഷിക്കപ്പെട്ടത്. ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില് ഉപഭോക്താവിന് നേരിട്ട് ഇടപെടൽ നടത്താൻ കഴിയുന്നില്ലയെന്നത് വലിയ ന്യൂനതയാണ്.ഓൺലൈൻ പ്ലാറ്റ് ഫോമിനുള്ളിൽ തന്നെ സൗജന്യമായി പാർട്ണർ സ്റ്റോറുകൾ ആരംഭിച്ചുകൊണ്ട് ആർക്കും ബിസിനസ് നടത്താനും ലാഭ വിഹിതം നേടാനും കഴിയുമെന്നതാണ് ഫിജികാർട്ട്.കോമിന്റെ ഏറ്റവും വലിയ പ്രത്യേകത. ഫിജികാർട്ട്.കോമിലെ ഉത്പന്നങ്ങൾ തന്നെയാണ് പാർട്ണർ സ്‌റ്റോറുകളിലുമുണ്ടാകുക. മറ്റു ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഫിജികാർട്ടിനെ വ്യത്യസ്തമാക്കുന്നതും ഇത് തന്നെയാണ്. യുഎഇയിൽ ഇപ്പോൾ 20,000ത്തില്പരം പാർട്ണർ സ്റ്റോറുകളുണ്ട്. ഒരാൾക്ക് ഒരേ സമയം ഉപഭോകാതാവും ബിസിനസ് പാര്ട്ണറുമാകാൻ ഇതിലൂടെ കഴിയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഇ-കോമേഴ്‌സ് പ്ലാറ്റ് ഫോമുകളായ ആമസോണ്, ഫ്ളിപ് കാർട്ട് തുടങ്ങിയവയിലൊന്നും ഇത്തരം പാർട്ണർ സ്റ്റോറുകൾക്ക് അവസരമില്ലെന്ന് ഇതിന്റെ സാരഥികൾ പറയുന്നു. ഓൺലൈൻ വ്യാപാരത്തിൽ പ്ലാറ്റ് ഫോമിന്റെ മൂല്യവും അതിന്റെ പ്രയോജനവുമാണ് ഉപഭോക്താക്കൾ കണക്കിലെടുക്കുക എന്ന വസ്തുത മനസിലാക്കിയാണ് ഫിജികാര്ട്ടിന്റെ പ്രവര്ത്തനം ക്രമീകരിച്ചിട്ടുള്ളത്.
www.phygicart.com എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ഉല്പന്നങ്ങൾ ഓര്ഡർ ചെയ്യുന്നതിലൂടെയാണ് ഉപഭോക്താവ് ഫിജികാർട്ടുമായി ബന്ധം ആരംഭിക്കുന്നത്. ഇതിനായി സൗജന്യ മൊബൈൽ ആപും ലഭ്യമാണ്. ഗുണമേന്മയുള്ള ഉല്പന്നങ്ങൾ തെരഞ്ഞെടുത്താണ് ഫിജികാർട്ട്.കോമിലൂടെ വിപണനം ചെയ്യുന്നത്. മാര്ക്കറ്റിംഗിൽ താല്പര്യമുള്ളവർക്ക് തങ്ങളുടെ പൂര്ണ്ണ വിവരങ്ങളും ബാങ്ക് എക്കൗണ്ടും നല്കിക്കൊണ്ട് പാർട്ണർ സ്റ്റോറുകൾ ആരംഭിക്കാം

പാർട്ണർ സ്‌റ്റോർ വഴി ആരെങ്കിലും സാധനങ്ങൾ വാങ്ങിയാൽ അതിന്റെ ലാഭ വിഹിതം പാര്ട്ണർ സ്റ്റോർ ഉടമക്ക് ലഭിക്കും. ഇതിനു പുറമെ തന്റെ സ്റ്റോർ വഴി കൂടുതൽ ആളുകളെ ഫിജികാർട്ട് .കോം പാർട്ണർമാരാക്കി മാറ്റാനും കഴിയും. ഇവരുടെ സ്റ്റോറുകൾ വഴി നടക്കുന്ന കച്ചവടത്തിനും മെയിന് സ്‌റ്റോർ ഉടമക്ക് നിശ്ചിത ലാഭ വിഹിതം ലഭിക്കും. എന്നാല് സബ് പാർട്ണർ സ്‌റ്റോർ ഉടമകളുമായി മെയിൻ പാർട്ണർ നിരന്തരമായി ബന്ധം പുലര്ത്തുകയും അതു വഴി സബ് പാർട്ണർക്ക് ബിസിനസ് ലഭിക്കുകയും ചെയ്താലെ അതിന്റെ ലാഭ വിഹിതം ലഭിക്കുകയുള്ളൂ.ഇത് നിരീക്ഷിക്കുന്നതിനായി ഫിജികാർട്ട് .കോം പ്ലാറ്റ് ഫോമിൽ തന്നെ പ്രത്യേക സൗകര്യങ്ങളുണ്ടായിരിക്കും. ഫിജികാർട്ട് .കോമിന് ലഭിക്കുന്ന മൊത്തം ലാഭത്തിന്റെ 60 ശതമാനമാണ് പാർട്ണർ സ്റ്റോർ ഉടമകൾക്ക് വീതിച്ചു കൊടുക്കുക. ഓരോ പാർട്ണർ സ്റ്റോറുകൾക്ക് ഫിജികാർട്ടിന്റെ പ്രത്യേക നമ്പർ ഉണ്ടായിരിക്കും. പാര്ട്ണർ സ്റ്റോറുകൾ ഫിജികാർട്ട് ലിങ്കിലൂടെ സൗജന്യമായി രജിസ്റ്റർ ചെയ്യാൻ കഴിയും. പാർട്ണർ സ്റ്റോറുകൾ അവർക്ക് ലഭിച്ച ലാഭവിഹിതത്തിന്റെ കണക്കും സബ് പാർട്ണർമാർ വഴി ലഭിച്ച ബിസിനസിന്റെ വിവരങ്ങളുമെല്ലാം അതാത് സമയം പരിശോധിക്കുന്നതിനുള്ള സൗകര്യങ്ങളും പ്ലാറ്റ്‌ഫോമിലുണ്ടാകും. വലിയ സാങ്കേതിക പരിജ്ഞാനമില്ലാതെ ആർക്കും വളരെയെളുപ്പത്തിൽ ഇടപെടാവുന്ന രീതിയിൽ ലളിതമാണ് ഫിജികാർട്ട് .കോമിന്റെ പ്രവര്ത്തനങ്ങൾ . പ്രതിമാസം ലക്ഷങ്ങൾ സമ്പാദിക്കുന്ന പാർട്ണർ സ്റ്റോർ ഉടമകൾ ഫിജികാർട്ട് .കോമിലുണ്ട്.

പാർട്ണർ സ്റ്റോറുകൾ ആരംഭിക്കാൻ താല്പര്യമില്ലാത്തവർക്ക്‌ ഇ-മെയിൽ ഐഡി നല്കി രജിസ്റ്റർ ചെയ്ത് പ്രവിലേജ് കസ്റ്റമർ ആകാനും അവസരമുണ്ട്. ഓരോ തവണ സാധനങ്ങൾ വാങ്ങുമ്പോഴും ഇവർക്ക് ലോയൽറ്റി പോയിന്റുകൾ ലഭിക്കും. ഇതനുസരിച്ചു ലഭിക്കുന്ന പോയിന്റുകൾ അയാളുടെ അക്കൗണ്ടിലെത്തും. ഇവ റിഡീം ചെയ്ത് പിന്നീട് സാധനങ്ങൾ വാങ്ങുകയോ പാർട്ണർ സ്റ്റോറായി മാറുകയോ ചെയ്യാം. ഉപഭോക്താവ് മറ്റൊരാളെ ശുപാർശ ചെയ്യുമ്പോൾ പോലും അതിനുള്ള വരുമാനം ലഭ്യമാണ്.
ഏത് ബിസിനസിന്റെയും ഏറ്റവും വലിയ അടിത്തറ അതിന്റെ വിശ്വാസ്യതയാണ്. ഉപഭോക്താക്കളുമായി വ്യക്തിപരമായ ബിസിനസ് ബന്ധം സ്ഥാപിക്കാൻ കഴിയുന്നില്ലെന്നതാണ് ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ എറ്റവും വലിയ ന്യൂനത. അതുകൊണ്ട് തന്നെ വഞ്ചിക്കപ്പെടുമോയെന്നുള്ള സംശയം ഉപഭോക്താക്കളിൽ എപ്പോഴും ആശങ്കയുണർത്തുന്നു. ഇതിന് എങ്ങനെ പരിഹാരം കാണുമെന്നുള്ളതിനെപ്പറ്റി വിശദമായി പഠനങ്ങൾ നടത്തിയപ്പോഴാണ് ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെടുന്ന ഡയറക്ട് മാർക്കറ്റിംഗിനെയും ഇ-കോമഴ്‌സിനെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു ഓണ്ലൈൻ പ്ലാറ്റ് ഫോം എന്ന ആശയും ഉദിച്ചതും അത് ഫിജികാർട്ട് .കോമിന്റെ പിറവിയിലെത്തിയതും-ഫിജികാർട്ട് .കോം ചെയര്മാൻ ഡോ.ബോബി ചെമ്മണൂർ പറഞ്ഞു. സൗദി അറേബ്യ ഉൾപ്പെടെ ഇതര ജി.സി.സി രാജ്യങ്ങളിലേക്കും ഇന്ത്യ, നേപ്പാൾ , മലേഷ്യ, യു.എസ് എന്നിവിടങ്ങളിലേക്കും ഘട്ടം ഘട്ടമായാണ് പ്രവര്ത്തനം വ്യാപിപ്പിക്കുന്നത്. ഇന്ത്യയിൽ ഉടൻ തന്നെ ഫിജികാർട്ട് .കോം ഔദ്യോഗികായി ഉദ്ഘാടനം ചെയ്യും. ചെമ്മണൂർ ഇന്റര്നാഷണൽ ജ്വല്ലേഴ്‌സിന്റെ സാരഥി ഡോ.ബോബി ചെമ്മണൂരാണ് ഫിജികാർട്ട് .കോം ചെയർമാൻ

ഇതര ഓൺലൈൻ വിപണന സൈറ്റുകളെ അപേക്ഷിച്ച് വളരെ ചിട്ടയോടെയുള്ള മാപ്പിംഗ് ആണ് ഫിജി കാർട്ടിന്റേത്. അതിനാൽ ഓർഡർ ചെയ്യുന്ന നിമിഷം മുതൽ ഉല്പന്നം കൈയിലെത്തുന്ന സമയത്തിനകം ശൃംഖലയിലുള്ള എല്ലാവർക്കും അതിന്റെ പ്രയോജനം കൃത്യമായി ലഭിച്ചിരിക്കും. ലഭിച്ച ബോണസ് തുകയും പാർട്ണർ സ്റ്റോറുകളിലൂടെ ലഭിച്ച വരുമാനവും ഉപഭോക്താക്കൾക്കു അവരവരുടെ അക്കൗണ്ടിൽ അപ്പപ്പോൾ കാണാൻ കഴിയും. മികച്ച ഐ.ടി സംവിധാനമാണ് ഇതിനു പിന്നിൽ പ്രവര്ത്തിക്കുന്നത്. മറ്റുള്ള സൈറ്റുകളെയപേക്ഷിച്ച് കൂടുതൽ ആത്മാര്ത്ഥമായ വ്യക്തിബന്ധം ഫിജികാർട്ടിന്റെ ശൃംഖലയിലുള്ളവർ തമ്മിൽ കാണപ്പെടുന്നുണ്ട്. പരാതികൾക്കിട നല്കാത്തവിധം കണിശമായ പ്രവർത്തന സംവിധാനമാണ് ഇതിന്റെ അടിസ്ഥാനം. അഫിലിയേറ്റ് ചെയ്തിട്ടുള്ള ഉപഭോക്താക്കൾക്ക് ഇതര സമൂഹമാധ്യമങ്ങളിലൂടെയും സ്വയവും പാർട്ണർ സ്റ്റോറുകളുടെ ലിങ്കുകൾ നല്കിയും പ്രചാരണം സാധ്യമാണ് എന്ന സവിശേഷതയും ഉണ്ട്.

2010ൽ ഇന്ത്യയിലാണ് ഫിജികാർട്ടിന്റെ ആശയം രൂപം കൊണ്ടത്. ആദ്യമായാണ് ഓൺലൈൻ രംഗത്ത് ഡിജിറ്റലും ഫിസിക്കലുമായ ഇടപാടുകൾ ചേർന്ന കോമ്പിനേഷൻ നടപ്പാക്കുന്നത്. ഓൺലൈൻ ബിസിനസിലെ സാധ്യതകൾ കണക്കിലെടുത്ത് തുടക്കം ദുബായ് വിപണിയിലാക്കാൻ തീരുമാനിക്കുകയായിരുന്നു. പത്തു ലക്ഷം ഉപഭോക്താക്കൾ എന്ന ലക്ഷ്യത്തോടെയാണ് ഫിജികാർട്ടിന്റെ മുന്നേറ്റം. ഉപഭോക്താവിന്റെ താല്പര്യമനുസരിച്ച് ഏതു മാർഗത്തിലും ഉല്പന്നങ്ങൾ എത്തിച്ചു നല്കാൻ കഴിയുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. സര്ക്കാറിന്റെ ഡയറക്റ്റ് സെല്ലിംഗ് നിബന്ധനകൾക്കു വിധേയമായാണ് ഫിജികാർട്ട്.കോം പ്രവർത്തിക്കുന്നത്.

ഫിജികാർട്ട് ചെയർമാനും ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാൻ മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂർ, ഫിജികാർട്ട് സി ഇ ഒ ഡോ. ജോളി ആന്റണി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനീഷ് കെ ജോയ്, വൈസ് പ്രസിഡന്റ് സജീവ് വി പി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.